പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധി; ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

നീണ്ട അവധി ദിവസങ്ങളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. 

oman announced eid al fitr holidays

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.

മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ 3 വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest Videos

Read Also - യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി; പ്രവാസികൾക്ക് സന്തോഷം, ചെറിയ പെരുന്നാൾ ആഘോഷമാക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!