അതേസമയം, പത്തുപേരെയാണ് കണ്ടെത്തിയതെന്നും ഇതില്‍ ഒരാളെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ എക്സില്‍ അറിയിച്ചു
ദില്ലി:ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞ് ഇന്ത്യൻ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാരെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യവുമായി ഇന്ത്യൻ നാവിക സേന. കാണാതായവരിൽ എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കൻ പൗരനെയും ഉള്‍പ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പത്തുപേരെയാണ് കണ്ടെത്തിയതെന്നും ഇതില്‍ ഒരാളെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ എക്സില്‍ അറിയിച്ചു. ജീവനക്കാരെ കണ്ടെത്തിയ വിവരം ഒമാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. നാവിക സേനയുടെ ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ 15നാണ് ഒമാൻ തീരത്ത് 13 ഇന്ത്യൻ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാതായത്.
കാണാതായ ബാക്കിയുള്ളവര്‍ക്കായി ഇന്ത്യൻ നാവിക സേനയും ഒമാൻ സമുദ്രാ സുരക്ഷാ ഏജന്‍സിയു തെരച്ചില്‍ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്‍ററിന് കീഴില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാവിക സേനയും പങ്കുചേരുകയായിരുന്നു. വ്യോമനിരീക്ഷണത്തിന് പി81 വിമാനവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. ഒമാൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ദുഖം തുറമുഖം സ്ഥിതി ചെയ്യുന്നത്.മറിഞ്ഞ ഓയില്‍ ടാങ്കറില്‍നിന്ന് വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.കപ്പല്‍ ജീവനക്ക സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
undefined
മഴക്കെടുതി അതിരൂക്ഷം: അസമിൽ ഇതുവരെ മരിച്ചത് 109 പേര്‍, ആറ് ലക്ഷം പേര്‍ ദുരിതബാധിതര്‍; വൻ പ്രതിസന്ധി