ബാത്ത്‌ റൂമിൽ തളർന്ന് വീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Dec 2, 2024, 6:55 PM IST

പക്ഷാഘാതം മൂലമാണ് തളര്‍ന്നു വീണത്. 


റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്. 

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത്‌ റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബുഷ്‌റ ബീവി. മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും. ഇതിന് ആവശ്യമായ നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരീമിെൻറ നേതൃത്വത്തിൽ ‘സഫ്വ ടീം’ ചെയ്യുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!