പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായ വിതരണം 15 മുതൽ

By Web Team  |  First Published Jun 1, 2020, 5:43 PM IST

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക. 


തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്‍പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക്  സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15ന് ആരംഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുകയെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

click me!