പുതിയ ഐഫോണ്‍ യുഎഇയിലെത്തുമ്പോള്‍ ഈ സംവിധാനം ഉണ്ടാവില്ല

By Web Team  |  First Published Sep 16, 2018, 11:16 PM IST

ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ സാധാരണ പോലുള്ള ഒരു സിമ്മും മറ്റേത് ഇ-സിം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനവുമായിരിക്കും ഐഫോണുകളില്‍. എന്നാല്‍ ലോകത്ത് ഇപ്പോള്‍ പത്തോളം രാജ്യങ്ങളില്‍ മാത്രമാണ് ഇ-സിം സംവിധാനം പ്രാവര്‍ത്തികമായിട്ടുള്ളത്. 


ദുബായ്: കഴിഞ്ഞയാഴ്ച ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഐ ഫോണിലെ ഒരു പ്രധാന സംവിശേഷത തല്‍ക്കാലത്തേക്ക് എങ്കിലും യുഎഇയില്‍ ഉപയോഗിക്കാനാവില്ല. പുതിയ ഐഫോണ്‍ XS, XS മാക്സ് എന്നിവയില്‍ ഡ്യുവല്‍ സിം ഉപയോഗം സാധ്യമാക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ഇക്കുറി ആപ്പിള്‍ നടത്തിയത്. എന്നാല്‍ ചൈനയില്‍ മാത്രമേ രണ്ട് സാധാരണ പോലുള്ള രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഐ ഫോണുകള്‍ ലഭ്യമാകൂ എന്നും ആപ്പിള്‍ അറിയിച്ചിരുന്നു.

ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ സാധാരണ പോലുള്ള ഒരു സിമ്മും മറ്റേത് ഇ-സിം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനവുമായിരിക്കും ഐഫോണുകളില്‍. എന്നാല്‍ ലോകത്ത് ഇപ്പോള്‍ പത്തോളം രാജ്യങ്ങളില്‍ മാത്രമാണ് ഇ-സിം സംവിധാനം പ്രാവര്‍ത്തികമായിട്ടുള്ളത്. ഇതില്‍ യുഎഇ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ എത്രയും വേഗം ഇവ യുഎഇയില്‍ എത്തിക്കാന്‍ ആപ്പിളുമായി ചേര്‍ന്ന് എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും അറിയിച്ചത്.

Latest Videos

ഉപഭോക്തക്കാള്‍ക്ക് തല്‍ക്കാലത്തേക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഡു അറിയിച്ചു. ഇത്തിസാലാത്തും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഇന്ത്യ, ഓസ്ട്രിയ, കാനഡ, ക്രൊയേഷ്യ, ചെക് റിപബ്ലിക്, ജെര്‍മനി, ഹംഗറി, സ്പെയിന്‍, യുകെ, യുഎസ് രാജ്യങ്ങളിലാണ് നിലവില്‍ ഇ-സിം സംവിധാനം നിലവിലുള്ളത്.

tags
click me!