ലുലു ഹൈപ്പർമാർക്കറ്റിൽ വമ്പൻ ഡിസ്കൗണ്ട് മേള; 15-ാം വാർഷികം, കിടിലൻ ഓഫറുകൾ, 1500 സമ്മാനങ്ങൾ, സൗദിയിൽ ആഘോഷക്കാലം

By Web Team  |  First Published Nov 25, 2024, 3:47 PM IST

എല്ലാ വിഭാഗങ്ങളിലും നിരവധി ഓഫറുകളാണുള്ളത്. കൂടാതെ ഉപഭോക്താക്കള്‍ക്കായി സമ്മാനങ്ങളും റിവാര്‍ഡ് പോയിന്‍റുകളും ലുലു ഒരുക്കുന്നു. 


റിയാദ്: സൗദി അറേബ്യയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. 15-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് ഈവന്‍റായ സൂപ്പര്‍ ഫെസ്റ്റ് 2024ന് തുടക്കമായി. തമിഴ് സൂപ്പര്‍ താരം സൂര്യയുടെയും ബോളിവുഡ് താരം ബോബി ഡിയോളിന്‍റെയും സാന്നിദ്ധ്യത്തിലാണ് സൂപ്പര്‍ ഫെസ്റ്റ് ലോഗോ ലോഞ്ച് ചെയ്തത്. വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായി വാര്‍ഷികം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു. ഉപഭോക്താക്കള്‍ക്കും ഇത് ഷോപ്പിങിനുള്ള മികച്ച സമയമാണ്.

എല്ലാ വിഭാഗങ്ങളിലും വമ്പന്‍ വിലക്കിഴിവുകളാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ഡിസ്കൗണ്ടുകളുണ്ട്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന ഫെസ്റ്റില്‍ മികച്ച ഓഫറുകളാണ് ഒരുക്കുക. സൂപ്പര്‍ ഫെസ്റ്റ് 2024ലുടനീളം 10 ലക്ഷം റിയാല്‍ വരെ വിലമതിക്കുന്ന 1,500 സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. റിവാര്‍ഡ് പോയിന്‍റുകളും സ്വന്തമാക്കാം. വാര്‍ഷികത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഉല്‍പ്പന്നങ്ങളും ലുലു സ്റ്റോറുകളില്‍ ലഭ്യമാണ്. 

Latest Videos

ഫെസ്റ്റിന്‍റെ ലോഞ്ചിന് മുന്നോടിയായി റിയാദിലെ വോക്കോ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പ്രധാന വിതരണക്കാര്‍, ഇന്‍ഫ്ലുവന്‍സര്‍മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ 15 വര്‍ഷത്തിലെ ലുലുവിന്‍റെ നേട്ടങ്ങള്‍ പരിപാടിയില്‍ വിശദമാക്കി. 

Read Also - ഈന്തപ്പഴത്തിൽ നിന്ന് കോളയോ? ഇതാദ്യം! വൻ ശീതളപാനീയ ബ്രാൻഡുകളോട് കിടപിടിക്കാൻ 'മിലാഫ് കോള', ക്രെഡിറ്റ് സൗദിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 


 

click me!