പ്രവാസി മടക്കം തുടരുന്നു; മസ്കറ്റ് കെഎംസിസിയുടെ മൂന്നാമത്തെ ചാര്‍ട്ടര്‍ വിമാനം സംസ്ഥാനത്തേക്ക്

By Web Team  |  First Published Jun 11, 2020, 2:59 PM IST

180 യാത്രക്കാര്‍ക്കായിരുന്നു കണ്ണൂരിലേക്ക് മടങ്ങുവാന്‍ സാധിച്ചത്. 105 ഒമാനി റിയാല്‍ ആയിരുന്നു ടിക്കറ്റ് നിരക്ക്.


മസ്കറ്റ്: കൊവിഡ് മൂലം ഉണ്ടായ പ്രതിസന്ധിയില്‍ നാട്ടില്‍ മടങ്ങി പോകുവാന്‍ കഴിയാതെ ഒമാനില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി യുടെ നേതൃത്വത്തില്‍ ചാര്‍ട്ട് ചെയ്ത മൂന്നാമത്തെ വിമാനം ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്കു പുറപ്പെട്ടു. 

Latest Videos

undefined

മൊബേല ഏരിയ കെഎംസിസിക്ക് വേണ്ടി പ്രാധാന്യം നല്‍കിയിട്ടുള്ള ഈ വിമാനത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു മുഗണന നല്കിയിരുന്നതെന്നു മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രെഷററും കൊവിഡ് കര്‍മ്മ സമിതി ചീഫ് കോര്‍ഡിനേറ്ററും ആയ കെ യൂസുഫ് സലീം പറഞ്ഞു.

180 യാത്രക്കാര്‍ക്കായിരുന്നു കണ്ണൂരിലേക്ക് മടങ്ങുവാന്‍ സാധിച്ചത്. 105 ഒമാനി റിയാല്‍ ആയിരുന്നു ടിക്കറ്റ് നിരക്ക്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് വരും ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് മസ്‌കറ്റ് കെഎംസിസി  ഉദ്ദേശിക്കുന്നത്.

click me!