ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

By Web Team  |  First Published May 12, 2024, 3:31 PM IST

ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി.


മസ്‌കത്ത്: ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ മുതൽ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിടുന്നത്.

ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest Videos

undefined

Read Also - പ്രവാസികളേ സന്തോഷവാര്‍ത്ത; വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒമാൻ ഭരണാധികാരി നാളെ കുവൈത്തിലെത്തും 

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

രണ്ട് രാജ്യങ്ങളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ചർച്ചയാകും. വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചേ​ക്കും.

ഒ​മാ​ൻ പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, സ്‌​പെ​ഷ​ൽ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സ​ലേ​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘവും സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!