മസ്‌കറ്റ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍. സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി തയ്യല്‍ ജോലികള്‍ ചെയ്ത പ്രവാസികളെയാണ് അല്‍ ദഖ്‌ലിയാ ഗവര്‍ണറേറ്റില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിന് എതിരായി സമൈല്‍ വിലായത്തില്‍ തയ്യല്‍ ജോലികള്‍ ചെയ്ത ഒരു കൂട്ടം പ്രവാസികളെ നിസ്വാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെ അല്‍ ദഖ്‌ലിയാ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസികള്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
undefined
ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു
ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു