ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു.
ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗോള്‍ഡ്‍കോസ്റ്റില്‍ റൊബീന ഹോസ്പിറ്റലില്‍ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിന്‍ (21) ആമ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ബഞ്ചമിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സുഹൃത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also - 'ആടുജീവിത'ത്തിലെ ക്രൂരനായ 'അർബാബ്' കഥാപാത്രം, നടന് സൗദി അറേബ്യയിൽ വിലക്ക്? പ്രതികരണവുമായി താലിബ് അല്‍ ബലൂഷി