എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്
മക്ക: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. മൂന്ന് മാസം മുൻപാണ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. രണ്ട് മാസത്തിനുശേഷം വീണ്ടും നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം. നാല് വർഷമായി സൗദി പ്രവാസിയാണ്.
മക്ക ഹറമിന് സമീപം അൽ മാക് കമ്പനി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: ഒപി അഷ്റഫ് ഹാജി. മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിൻ. മൂന്ന് സഹോദരങ്ങളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
read more: ഹൃദയാഘാതം, പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി