പ്രവാസികളെ, അധിക പലിശ നേടാനാകുക മാര്‍ച്ച് 31 വരെ മാത്രം, എഫ്സിഎന്‍ആര്‍ നിരക്കുകള്‍ അറിയാം

എല്ലാ കാലാവധികളിലും എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ട്.

The RBI has enhanced the interest rate ceiling for FCNR(B) deposits till march 31st

ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്‍റ് ബാങ്ക് നിക്ഷേപങ്ങളുടെ അതായത് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ വര്‍ധിപ്പിച്ച പലിശ നിരക്ക് അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. പ്രവാസികള്‍ക്ക് അധിക പലിശ നേടാനുള്ള അവസരമാണ് നിലവിലുള്ളത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ വരുമാനം യുഎസ് ഡോളര്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് പൗണ്ട് പോലുള്ള വിദേശ കറന്‍സികളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍. 

എല്ലാ കാലാവധികളിലും എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ട്. എഫ്സിഎന്‍ആര്‍ (ബി) ڔ അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ സ്വതന്ത്രമായി പരിവര്‍ത്തനം ചെയ്യാവുന്ന വിദേശ കറന്‍സികളില്‍ ഇന്ത്യയില്‍ സ്ഥിര നിക്ഷേപം നിലനിര്‍ത്താന്‍ അനുവദിക്കുന്നു. അക്കൗണ്ട് വിദേശ കറന്‍സിയില്‍ പരിപാലിക്കപ്പെടുന്നതിനാല്‍, നിക്ഷേപ കാലയളവില്‍ കറന്‍സി ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഇത് ഫണ്ടുകളെ സംരക്ഷിക്കുന്നു. വിദേശ കറന്‍സിയില്‍ ഫണ്ട് സൂക്ഷിക്കാന്‍ അനുവദിക്കുന്നതിനാല്‍ എഫ്സിഎന്‍ആര്‍ അക്കൗണ്ടുകള്‍ പ്രയോജനകരമാണ്

Latest Videos

എസ്ബിഐ നല്‍കുന്ന എഫ്സിഎന്‍ആര്‍ നിരക്കുകള്‍ ഇങ്ങനെയാണ്

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോളറിന് 5.2 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 4.85 ശതമാനം, യൂറോ 3.75 ശതമാനം,കനേഡിയന്‍ ഡോളര്‍ 4 ശതമാനം എന്നിങ്ങനെയാണ് എസ്ബിഐ നല്‍കുന്ന പലിശ

എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളുടെ സവിശേഷതകള്‍

നേരത്തെയുള്ള പിന്‍വലിക്കല്‍:  ഒരു വര്‍ഷത്തിന് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. ഒരു വര്‍ഷത്തിനുശേഷം നിക്ഷേപം പിന്‍വലിക്കുന്നതിന് പിഴയില്ല.

പ്രിന്‍സിപ്പല്‍ തുക: എഫ്സിഎന്‍ആര്‍ നിക്ഷേപത്തിന്‍റെ മുതലും അതില്‍ നിന്ന് ലഭിക്കുന്ന പലിശയും പൂര്‍ണ്ണമായും റീപാട്രിയബിള്‍ ആണ്, അതായത് അത് സ്വതന്ത്രമായി കൈമാറ്റം ചെയ്യാനോ മാറ്റാനോ കഴിയും. 

അക്കൗണ്ട് തരം : എഫ്സിഎന്‍ആര്‍ അക്കൗണ്ടുകള്‍ സേവിംഗ്സ് അക്കൗണ്ടുകളല്ല, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകളാണ്.

നികുതി ആനുകൂല്യങ്ങള്‍:എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ ഇന്ത്യയില്‍ നികുതി രഹിതമാണ്.

ഓവര്‍ഡ്രാഫ്റ്റ് സൗകര്യം: എഫ്സിഎന്‍ആര്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടില്‍് ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും

vuukle one pixel image
click me!