മൂന്നു ദിവസത്തെ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ വെച്ചാണ് അമീറുമായി യൂസഫലി കൂടിക്കാഴ്ച നടത്തിയത്.
ദോഹ: നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച ആരംഭിച്ച മൂന്നു ദിവസത്തെ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ വെച്ചാണ് അമീറുമായി യൂസഫലി കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയുമായും സാമ്പത്തിക ഫോറം വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.
Read Also - പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും
ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും
undefined
ദോഹ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിന് പുറമെ യുഎഇയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2014ല്‍ ഗണ്യമായ ഇടിവിന് മുന്‍പേ തന്നെ 1,43,000 ഡോളറിലെത്തിയിരുന്നു. സമീപ വര്‍ഷങ്ങളിലായുള്ള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലൂടെ ജിഡിപി പ്രതിവര്‍ഷം 10,000 ഡോളറായി വര്‍ധിക്കുന്നുണ്ട്. 2023 ല്‍ ഖത്തറിന്റെ മൊത്തം ജിഡിപി 220 ബില്യന്‍ ഡോളര്‍ ആയിരുന്നു.