കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്

By Web Team  |  First Published Apr 23, 2024, 12:44 PM IST

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന. ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ ആകെ 3,925 അപകടങ്ങൾ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. 

Latest Videos

Read Also -  പ്രവാസികൾക്ക് സന്തോഷ വാർത്ത, ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; 'സൂപ്പർ സീറ്റ് സെയിൽ തുടങ്ങി' ബജറ്റ് എയർലൈൻ

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങൾ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. ഒരാളെ ഫയര്‍ആം പൊസഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും കൈമാറിയതായും അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!