10 വർഷമായി സൗദിയിൽ ഡ്രൈവർ; പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Dec 15, 2024, 11:55 AM IST

ഒരു സ്വകാര്യ കമ്പനിയില്‍ പത്ത് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 


റിയാദ്: ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി റിയാദിൽ നിര്യാതനായി. തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ (54) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. റിയാദ് സുലൈമാനിയയിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: നാഗുർ (പരേതൻ), മാതാവ്: താറോസ് ഖനി (പരേത), ഭാര്യ: അജ്മത് നിഷ, മക്കൾ: മുഹമ്മദ് നയിം, അക്സർ, ഹാഫിൽ. മൃതദേഹം റിയാദിൽ ഖബറടക്കും.  ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്മാഈൽ സി.വി പടിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

Latest Videos

Read Also -  ഉറങ്ങിക്കിടന്ന 12കാരിയായ മകളെ ബലാത്സംഗം ചെയ്തു; ബന്ധുവിനെ ഗൾഫിൽ നിന്ന് പറന്നെത്തി കൊലപ്പെടുത്തി പ്രവാസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!