പ്രവാസികള്‍ക്ക് തിരിച്ചടി; കണ്‍സള്‍ട്ടന്‍റുമാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍

By Web Team  |  First Published May 29, 2020, 5:48 PM IST

കണ്‍സള്‍ട്ടന്റ്, എക്‌സ്‌പെര്‍ട്ട്, സ്‌പെഷ്യലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷമോ അതില്‍ കൂടുതലോ സേവനം പൂര്‍ത്തിയാക്കിയ ഒമാനി ജീവനക്കാര്‍ക്ക് വിരമിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.


മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ എക്‌സ്‌പെര്‍ട്ട്, കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കരുതെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 

എക്‌സ്‌പെര്‍ട്ട്, കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ ജോലി ചെയ്യുന്ന 70 ശതമാനത്തിലധികം വിദേശികളെയും നിലവിലെ കരാര്‍ കാലാവധി കഴിയുന്ന മുറയ്ക്ക് പിരിച്ചുവിടണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കണ്‍സള്‍ട്ടന്റ്, എക്‌സ്‌പെര്‍ട്ട്, സ്‌പെഷ്യലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷമോ അതില്‍ കൂടുതലോ സേവനം പൂര്‍ത്തിയാക്കിയ ഒമാനി ജീവനക്കാര്‍ക്ക് വിരമിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. 

Latest Videos

കുറഞ്ഞത് എഴുപത് ശതമാനം സ്വദേശി ജീവനക്കാര്‍ക്കെങ്കിലും ഇത് ബാധകമാക്കണം. ജോലി ചെയ്ത കാലയളവിന്റെ അടിസ്ഥാനത്തില്‍ വേണം നോട്ടീസ് നല്‍കാന്‍. ഡിസംബര്‍ 31ന് മുമ്പ് വിരമിക്കല്‍ നോട്ടീസ് നല്‍കുകയും വേണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വദേശി ജീവനക്കാര്‍ക്കും സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ വിരമിക്കല്‍ നോട്ടീസ് നല്‍കാന്‍ ദിവാന്‍ ഓഫ് കോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

click me!