മലയാളം, ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി ഉള്‍പ്പെടെ 11 ഭാഷകളില്‍ നമസ്‌കാരം എന്നെഴുതിയാണ് അദ്ദേഹം ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ദുബൈ: രാജ്യാന്ത ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് എമിറാത്തി ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ദില്ലിയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ അറിയിച്ചത്.
മലയാളം, ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി ഉള്‍പ്പെടെ 11 ഭാഷകളില്‍ നമസ്‌കാരം എന്നെഴുതിയാണ് അദ്ദേഹം ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബഹിരാകാശത്ത് നിന്ന് ഹിമാലയന്‍ മലനിരകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം ഏറ്റെടുത്ത് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അല്‍ നെയാദി ഐഎസ്എസില്‍ എത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറു മാസം കഴിയുന്ന ആദ്യ യുഎഇ ബഹിരാകാശ യാത്രികനാണ് സുല്‍ത്താന്‍ അല്‍ നെയാദി.
नमस्ते | નમસ્તે | നമസ്കാരം | నమస్కారం | سلام | வணக்கம் | নমস্কার | ನಮಸ್ತೆ | ନମସ୍କାର | ਸਤਿ ਸ਼੍ਰੀ ਅਕਾਲ | নমস্কাৰ 🙏
To all Indians around the world, Happy Independence Day from the International Space Station! Sharing with you a capture of India's capital, New Delhi, from space.🇮🇳 pic.twitter.com/wBPfVAumR1
undefined
Read Also - രൂപയ്ക്ക് തകര്‍ച്ച, റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് മികച്ച അവസരം
പ്രാദേശിക കറൻസി വഴി ആദ്യ ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും
അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി.
രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...