രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ എത്തിച്ചേരും.
മസ്കറ്റ്: മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക.
രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട് ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.
undefined
Read Also - പ്രവാസികളുടെ ശ്രദ്ധക്ക്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം
അൽ-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബുർജ് അൽ-സഹ്‌വ ബസ് സ്റ്റേഷൻ, അൽ-ഖൗദ് പാലം, അൽ-മഅബില ബസ് സ്റ്റേഷൻ, അൽ-നസീം പാർക്ക് , അൽ-റുമൈസ്, ബർക പാലം, വാദി അൽ-ജിസ്സി, അൽ-ബുറൈമി, അൽ-ഐൻ സെൻട്രൽ സ്റ്റേഷൻ, എന്നീ പ്രധാന ബസ്സ് സ്റ്റോപ്പുകൾ കടന്നാണ് അബൂദബിയിൽ എത്തുക. www.mwasalat.omൽ നേരിട്ട് ഓൺലൈൻ വഴി യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.
أطلقت صباح اليوم أولى رحلاتها البرية من إلى مروراً بـ و ، بواقع رحلة واحدة يومياً ذهاباً وإياباً، حيث جرى استقبال المسافرين بمحطة بـ pic.twitter.com/32XasiV0tw
— مُحَافَظَةُ البُرَيْمِي-سَلْطَنَةُ عُمَانْ (@burgovernooffic)Read Also - നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് എയര്‍ലൈന്‍; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്
ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 ഖത്തര്‍ റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 ഖത്തര്‍ റിയാലാണ് വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബര്‍ മാസത്തിലെ വില. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം പ്രീമിയം പെട്രോള്‍ നിരക്ക് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...