സ‍ർവേയ്ക്കിടെ പുരാവസ്തു ഗവേഷകർ ആ കാഴ്ച കണ്ട് ഞെട്ടി; ഇവിടെയോ നൂറ്റാണ്ടുകളുടെ യുദ്ധ ചരിത്രം പേറിയ സ്ഥലം?

By Web Team  |  First Published Nov 15, 2024, 6:24 PM IST

ചരിത്ര പുസ്തകങ്ങളില്‍ ഈ സ്ഥലത്തിന്‍റെ പ്രത്യേകതകളായി അടയാളപ്പെടുത്തിയിട്ടുള്ള സവിശേഷതകള്‍ സംഘം കണ്ടെത്തി. 


ഇറാഖ്: ഏഴാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട യുദ്ധ സ്ഥലം കണ്ടെത്തി പുരാവസ്തുഗവേഷകര്‍. തെക്കന്‍ ഇറാഖിലാണ് ഈ യുദ്ധസ്ഥലം കണ്ടെത്തിയത്. ശീതയുദ്ധ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. സസാനിഡ് സാമ്രാജ്യത്തിന്‍റെ പരാജയത്തിൽ നിർണ്ണായകമായിരുന്നു എഡി 637-ൽ മെസൊപ്പൊട്ടേമിയയിൽ നടന്ന അൽ ഖാദിസിയ യുദ്ധം. അറേബ്യൻ ഹൃദയഭൂമിയിൽ നിന്ന് പുരാതന പേർഷ്യയിലേക്ക് ഇസ്ലാം മതത്തിന്‍റെ വ്യാപനം അടയാളപ്പെടുത്തുന്നതായിരുന്നു ഇത്. 

അറബ് ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിലെ പ്രധാന ഭാഗമാണ് ഈ നിര്‍ണായക യുദ്ധം. ആധുനിക ഗവേഷകര്‍ക്ക് ഇതുവരെ ഈ യുദ്ധം നടന്ന സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറാഖിലെ കുഫയില്‍ നിന്ന് സൗദിയിലെ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ പാതയായ ദര്‍ബ് സുബൈദായുടെ മാപ്പ് അടയാളപ്പെടുത്തുന്നതിനായി യുകെയിലെ ദുര്‍ഹം സര്‍വകലാശാലയില്‍ നിന്നും ഇറാഖിലെ അല്‍ ഖാദിസിയ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള പുരാവസ്തു ഗവേഷകരുടെ സംയുക്ത സംഘം നടത്തിയ റിമോട്ട് സെന്‍സിങ് സര്‍വേക്കിടയിലാണ് ഈ സുപ്രധാന കണ്ടെത്തല്‍ സംഭവിച്ചത്.

Latest Videos

undefined

ഈ പാത അടയാളപ്പെടുത്തുന്നതിനിടെ, തെക്കന്‍ ഇറാഖിലെ നജാഫ് പ്രവിശ്യയിലെ കുഫയ്ക്ക് 30 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന സ്ഥലം, ചരിത്ര പുസ്തകങ്ങളില്‍ അല്‍ ഖാദിസിയ യുദ്ധം നടന്ന സ്ഥലത്തെ വിവരിക്കുന്ന പ്രത്യേകതകളോട് അസാധാരണമായ സാദൃശ്യം പുലര്‍ത്തുന്നതായി കണ്ടെത്തി. 1970കളില്‍ ഈ യുദ്ധം നടന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ വിശകലനം ചെയ്തു. തുടര്‍ന്നാണ് ഏറെ പ്രധാനപ്പെട്ട ഈ കണ്ടെത്തല്‍ ശരിയാണെന്ന നിഗമനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. സര്‍വേയില്‍, ഇത് അതേ സ്ഥലം തന്നെയാണെന്ന് സംഘത്തിന് മനസ്സിലാകുകയും തിരിച്ചറിയുകയുമായിരുന്നു.

ആഴത്തിലുള്ള കിടങ്ങ്, രണ്ട് കോട്ടകൾ, ഒരു പുരാതനമായ നദി എന്നിവയാണ് ഈ സ്ഥലത്തിന്‍റെ സവിശേഷതകളായി അടയാളപ്പെടുത്തിയിരുന്നത്. ആനപ്പുറത്ത് കയറിയ പേർഷ്യൻ സൈന്യം കിടങ്ങ്, നദി, കോട്ടകള്‍ എന്നിവ കണ്ട് വഴിമാറി നടന്നതായി പണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്  കണ്ടെത്തൽ നടത്തിയ സംഘത്തിലെ അംഗമായ അൽ ഖാദിസിയ സർവകലാശാലയിലെ പുരാവസ്തുവകുപ്പ് പ്രൊഫസർ ജാഫർ ജോതേരി പറഞ്ഞു. യുദ്ധം നടന്ന കാലഘട്ടവുമായി പൊരുത്തപ്പെടുന്ന മൺപാത്രങ്ങളുടെ കഷ്ണങ്ങളും സർവേ സംഘം കണ്ടെത്തി.

ഈ സ്പൈ ഇമേജറിയുടെ അതിശയകരമായ കാര്യം, ഇത് 50 വർഷം പിന്നോട്ട് പോകാൻ തങ്ങളെ അനുവദിക്കുന്നെന്നതാണെന്ന് ഈ പഠനത്തിന്‍റെ രചയിതാക്കളിൽ ഒരാളായ ഡോ. വില്യം ഡെഡ്മാൻ ദി നാഷണലിനോട് പറഞ്ഞു. 

Read Also -  രാജകുടുംബാംഗങ്ങൾ വരെ നിക്ഷേപകർ; ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ ഓ​ഹ​രി വി​ൽ​പന തുടങ്ങി

'അക്കാലത്ത് മിഡിൽ ഈസ്റ്റിൽ അവിശ്വസനീയമായ അളവിലുള്ള കാർഷിക, നാഗരിക വികാസം ഉണ്ടായിട്ടുണ്ട്, അതിനാൽ ഇതെല്ലാം സംഭവിക്കുന്നതിന് മുമ്പ് ലാൻഡ്‌സ്‌കേപ്പ് എങ്ങനെയിരിക്കുമെന്ന് കാണാൻ കഴിയുന്നത് സൈറ്റുകൾ കണ്ടെത്തുന്നത് വളരെ എളുപ്പമാക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മേഖലയില്‍ ഉടനീളമുള്ള ഇസ്‌ലാമിന്‍റെ ആദ്യകാല കീഴടക്കലുകളുടെ നിർണ്ണായക നിമിഷമായിരുന്നു ഈ യുദ്ധം. ഈ ഗവേഷണം, സാസാനിയന്‍, ഇറാഖിലെ ആദ്യകാല ഇസ്ലാമിക് ആര്‍ക്കിയോളജി എന്നിവയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രചോദനമാകുന്നു'- ഡോ. ഡെഡ്മന്‍ പറഞ്ഞു.

ഇറാഖിനും മക്കയ്ക്കും ഇടയിലുള്ള ദർബ് സുബൈദ ഹജ്ജ് റോഡിനെക്കുറിച്ചുള്ള ധാരണയും ഈ കണ്ടെത്തലുകളിലൂടെ കൂടുതല്‍ വ്യക്തമായിട്ടുണ്ട്. 1,000 കിലോമീറ്റർ റൂട്ട് വേ, അതിന് 1,000 വർഷത്തിലേറെ പഴക്കമുണ്ട്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി മാറാനുള്ള മത്സരത്തിനും ഈ സ്ഥലം യോഗ്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!