കാലാവധി കഴിഞ്ഞ കോഴിയിറച്ചിയുടെ തീയതി മാറ്റി കൃത്രിമം; പരിശോധന, സൗദിയിൽ പിടികൂടിയത് അഞ്ച് ടണ്‍ കോഴിയിറച്ചി

By Web Team  |  First Published Jul 17, 2024, 6:09 PM IST

ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാന്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഉപയോഗ കാലാവധിയില്‍ തിരുത്തല്‍ വരുത്താന്‍ സൂക്ഷിച്ച സ്റ്റിക്കര്‍ ശേഖരവും ഉപകരണങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തിയിരുന്നു.

(പ്രതീകാത്മക ചിത്രം)


റിയാദ്: കാലാവധി കഴിഞ്ഞ കോഴിയിറച്ചി ശേഖരം തീയതി മാറ്റി കൃത്രിമം കാണിച്ച് വില്‍ക്കാന്‍ ശ്രമിച്ച മൊത്ത വ്യാപാര സ്ഥാപനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്തി. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ കാലാവധിയില്‍ തിരുത്തലുകള്‍ വരുത്തിയ അഞ്ച് ടണ്‍ കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും കണ്ടെത്തുകയായിരുന്നു. 

ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാന്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഉപയോഗ കാലാവധിയില്‍ തിരുത്തല്‍ വരുത്താന്‍ സൂക്ഷിച്ച സ്റ്റിക്കര്‍ ശേഖരവും ഉപകരണങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തിയിരുന്നു.

Latest Videos

undefined

Read Also - 1,300 വര്‍ഷം പഴക്കം; ബഹ്റൈനിൽ ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗങ്ങള്‍ കണ്ടെത്തി

പരിശോധനക്കിടെ കണ്ടെത്തിയ കാലാവധി തീര്‍ന്ന കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മേല്‍നോട്ട പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Asianet News Live 

click me!