കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധന; 39,170 നിയമലംഘനങ്ങൾ കണ്ടെത്തി

By Web Team  |  First Published Nov 19, 2024, 5:31 PM IST

ട്രാഫിക് പരിശോധന ഒരാഴ്ചയാണ് നീണ്ടുനിന്നത്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായി നടത്തിയ ട്രാഫിക് പരിശോധനകളില്‍ കണ്ടെത്തിയത് 39,170 നിയമലംഘനങ്ങള്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പരിശോധനകളിലാണ് നിയമംലഘനങ്ങള്‍ കണ്ടെത്തിയത്. 

നവംബർ 9 മുതൽ 15 വരെയാണ് ട്രാഫിക് പട്രോളിംഗിൽ 39,170 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനകളില്‍ 105 വാഹനങ്ങളും 55 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, വിവിധ കേസുകളിൽ ആവശ്യമായ 48 വാഹനങ്ങൾ അധികൃതർ കണ്ടുകെട്ടുകയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Latest Videos

undefined

മയക്കുമരുന്ന് കൈവശം വെച്ചുവെന്ന സംശയത്തെത്തുടർന്ന് നാല് വ്യക്തികളെ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ട്രാഫിക് കൺട്രോൾ സെന്‍ററുകള്‍ക്ക് 2,548 റിപ്പോർട്ടുകൾ ലഭിക്കുകയും 1,589 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ വാഹനങ്ങൾ കൂട്ടിയിടിച്ച 1,394  അപകടങ്ങളും 195 മറ്റ് അപകടങ്ങളും ഉൾപ്പെടുന്നു.

Read Also - വിവാഹ ശേഷം മകനും മരുമകൾക്കും മുകേഷ് അംബാനിയും നിതയും നൽകിയ സർപ്രൈസ്; ആഢംബരത്തിന്‍റെ അവസാന വാക്കായ ആ സമ്മാനം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!