സൗദിയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രവാസികള്‍ കൂടി മരിച്ചു

By Web Team  |  First Published May 25, 2020, 9:27 PM IST

തിങ്കളാഴ്ച 2148 പേര്‍ക്ക് കൂടി രോഗമുക്തിയുണ്ടായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 45668 ആയി.കൊവിഡ് ബാധിതരുടെ ആകെ എണ്ണം 74795 ആയെങ്കിലും 28728 പേര്‍ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളൂ.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രവാസികള്‍ മരിച്ചു. മക്ക, ജീസാന് സമീപം ബേഷ് എന്നിവിടങ്ങളിലാണ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 399 ആയി. 2235 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച 2148 പേര്‍ക്ക് കൂടി രോഗമുക്തിയുണ്ടായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 45668 ആയി.കൊവിഡ് ബാധിതരുടെ ആകെ എണ്ണം 74795 ആയെങ്കിലും 28728 പേര്‍ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതില്‍ 384 പേരുടെ നില ഗുരുതരമാണ്. എന്നാല്‍ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Latest Videos

undefined

മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), കൊണ്ടോട്ടി മുതവല്ലൂര്‍ പറശ്ശിരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ് (43) കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവര്‍ ഇന്ന് ജിദ്ദയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംങ്ഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ഇന്ന് ജുബൈലിലാണ് മരിച്ചത്.

പുതിയ രോഗികള്‍: റിയാദ് 765, മക്ക 416, ജിദ്ദ 350, മദീന 184, ദമ്മാം 113, ജുബൈല്‍ 74, ഖോബാര്‍ 58, ഹുഫൂഫ് 55, ഖത്വീഫ് 24, ബുറൈദ 24, ഹാഇല്‍ 20, ദഹ്‌റാന്‍ 15, തബൂക്ക് 12, ത്വാഇഫ് 10, അല്‍മബ്‌റസ് 9, മുസാഹ്മിയ 8, ഖമീസ് മുതൈ് 7, ഹരീഖ് 7, അല്‍റസ് 6, താര്‍ 6, ബേഷ് 5, ശറൂറ 5, വാദി ദവാസിര്‍ 5, റാസതനൂറ 4, നജ്‌റാന്‍ 4, അറാര്‍ 4, ഉംലജ് 3, അല്‍ജഫര്‍ 2, മജ്മഅ 2, അല്‍ഖഫ്ജി 2, യാംബു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാത്വിന്‍ 2, അല്‍ഗൂസ് 2, ഹുത്ത ബനീ തമീം 2, അല്‍ഖര്‍ജ് 2, ഹുത്ത സുദൈര്‍ 2, ഹുറൈംല 2, അബഹ 1, മഹായില്‍ 1, നാരിയ 1, അല്‍നമാസ് 1, മുലൈജ 1, അല്‍ഉല 1, ബീഷ 1, അല്‍ബഷായര്‍ 1, റാബിഗ് 1, അല്‍കാമില്‍ 1, ദുബ 1, അബൂ അരീഷ് 1, താദിഖ് 1, ദുര്‍മ 1, അല്‍റയീന്‍ 1, സുലൈയില്‍ 1, സുല്‍ഫി 1, സാജര്‍ 1, ദവാദ്മി 1, അല്‍ഫര്‍ഷ 1 

click me!