സൗദി അറേബ്യയിൽ ഫ്ലാറ്റിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

By Web Team  |  First Published Nov 8, 2023, 6:02 PM IST

പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

fire breaks out in a flat and three injured in Jeddah

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read Also - ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം

Latest Videos

നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 16,695 പ്രവാസികള്‍ അറസ്റ്റില്‍ 

റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 16,695  വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.   

താമസ നിയമം ലംഘിച്ച  10,518 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,953 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,224 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ   783 പേരും അറസ്റ്റിലായി. ഇവരിൽ  57 ശതമാനം യമനികളും  42 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്.  32 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത  18 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 49,890ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 43,535 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

vuukle one pixel image
click me!
vuukle one pixel image vuukle one pixel image