ഫൈനൽ എക്സിറ്റ് നേടിയ പ്രവാസി രാജ്യം വിട്ടെന്ന് തൊഴിലുടമ ഉറപ്പാക്കണം; താമസ സ്ഥലം അറിയില്ലെങ്കിൽ പരാതി നൽകാം

By Web Team  |  First Published Feb 26, 2024, 2:02 AM IST

എക്സിറ്റ് വിസ ഇഷ്യൂ ചെയ്തതിനുശേഷം രാജ്യം വിടുന്നതുവരെ തൊഴിലാളിയുടെ പൂർണ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്.

employers should ensure that the foreigner under his sponsorship exited the country after final exit afe

റിയാദ്: ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തതിന് ശേഷം തന്റെ കീഴിലുള്ള തൊഴിലാളി രാജ്യം വിട്ടെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് സൗദി അറേബ്യയിലെ പാസ്‍പോർട്ട് വകുപ്പ് (ജവാസത്ത്) അറിയിച്ചു. എക്സിറ്റ് വിസ ഇഷ്യൂ ചെയ്തതിനുശേഷം രാജ്യം വിടുന്നതുവരെ തൊഴിലാളിയുടെ പൂർണ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. രാജ്യം വിട്ടതായി ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണ്.

ഫൈനൽ വിസ നൽകിയതിനെക്കുറിച്ചുള്ള ഒരാളുടെ അന്വേഷണത്തിന് മറുപടിയായി പാസ്‌പോർട്ട് കസ്റ്റമർ സർവിസ് എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിച്ചാൽ വിസ നൽകുക മാത്രമല്ല, അയാൾ പുറപ്പെടുന്നതുവരെ ഫോളോ അപ്പ് ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളിയുടെ താമസ സ്ഥലം അറിയില്ലെങ്കിൽ വിസ റദ്ദാക്കുകയും അയാൾ അപ്രത്യക്ഷനായെന്ന് പരാതി നൽകുകയും ചെയ്യാമെന്നും ജവാസത്ത് അധികൃതർ കൂട്ടിച്ചേർത്തു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image