ഒരു ഡ്രൈവറുടെ അശ്രദ്ധ മൂലം ഏഴ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
അബുദാബി: തിരക്കേറിയ റോഡില്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം കൂട്ടിയിടിച്ചത് ഏഴ് വാഹനങ്ങള്‍. അബുദാബി പൊലീസ് സാമൂഹിക മാധ്യമത്തില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഡ്രൈവിങിനിടെ ശ്രദ്ധ തിരിക്കുന്നത് ഒന്നും ചെയ്യരുതെന്ന് വാഹനമോടിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.
33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. ഒരു വെള്ള നിറത്തിലുള്ള വാന്‍ വാഹനങ്ങളുടെ നിരയില്‍ പിന്നിലെ വാഹനത്തില്‍ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ ഈ ലെയിനിലെ നിരവധി വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഏഴ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരു വശത്തുള്ള മോട്ടോര്‍ സൈക്കിളിലും വാഹനം ഇടിച്ചു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നത് 800 ദിര്‍ഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Read Also - റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു