ആ വാദം തുണച്ചു; കസ്റ്റംസ് ബാഗില്‍ കണ്ടെത്തിയത് 20 വെടിയുണ്ടകൾ, ജയിലിലായില്ല, 44കാരനെ വെറുതെ വിട്ട് കോടതി

By Web Team  |  First Published Mar 9, 2024, 5:17 PM IST

 ഇയാളുടെ ലഗേജില്‍ നിന്നാണ് ല​ഗേ​ജി​ൽ ഒ​മ്പ​ത്​ എംഎ​മ്മി​ന്‍റെ​യും 22 എംഎ​മ്മി​ന്‍റെ​യും 20 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. 


ദുബൈ: വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ പിടിയിലായ വടക്കേ അമേരിക്കന്‍ സ്വദേശിയായ എയര്‍ ട്രാഫിക് കണ്‍ട്രോളറെ കോടതി വെറുതെ വിട്ടു. രാജ്യത്ത് 13 വര്‍ഷത്തെ സര്‍വീസുള്ള 44കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 20 വെടിയുണ്ടകളാണ് പിടികൂടിയത്.  ഇയാളുടെ ലഗേജില്‍ നിന്നാണ് ല​ഗേ​ജി​ൽ ഒ​മ്പ​ത്​ എംഎ​മ്മി​ന്‍റെ​യും 22 എംഎ​മ്മി​ന്‍റെ​യും 20 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. 

Latest Videos

undefined

ദുബൈ ക്രിമിനല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ വെടിയുണ്ടകള്‍ ലഗേജില്‍ അബദ്ധത്തില്‍പ്പെട്ടു പോയതാണെന്നും ഇവ പഴകിയതും ഉപയോഗശൂന്യവുമാണെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ ഉപയോഗശൂന്യമല്ലെന്ന് കണ്ടെത്തി. മൂന്ന് ബാഗുകളുമായി യുഎഇയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ ശേഷം ന്യൂയോർക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തതായി പ്രതി പറഞ്ഞു. അവിടെ വെച്ചാണ് അബദ്ധത്തില്‍ ബാഗിൽ വെടിയുണ്ടകൾ വെച്ചത്. യുഎഇയിലേക്ക് തിരികെ കൊണ്ടുവരരുതെന്ന് ഉദ്ദേശിച്ചിരുന്ന ബാഗായിരുന്നു ഇത്. മടങ്ങിയെത്തിയപ്പോൾ വെടിയുണ്ടകളുണ്ടെന്ന കാര്യം മറന്നെന്നും ഇയാള്‍ പറഞ്ഞു.

Read Also -  വില്ലൻ 'അനാഫൈലക്സിസ്'; പാര്‍സൽ വാങ്ങിയ ബട്ടര്‍ ചിക്കൻ കഴിച്ച 27കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം, കാരണം ഇതാണ്

യുഎസില്‍ സൈനിക സേവനത്തിനിടെ തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. അതിന്‍റെ വെടിയുണ്ടകളാണിവ. വെടിയുണ്ടകള്‍ മനപ്പൂര്‍വ്വം കടത്താന്‍ ശ്രമിച്ചെങ്കില്‍ ബാഗില്‍ ഒളിപ്പിച്ചു വെച്ചേനെ എന്നും ബാഗില്‍ ആര്‍ക്കും എടുക്കാവുന്ന രീതിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയതെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അഭിഭാഷകന്‍ വാദിച്ചു. വാദം പരിഗണിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!