200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടിയാണ് പട്രോള്‍ ശൃംഖലയിലേക്ക് ചേര്‍ത്തിരിക്കുന്നത്.
ദുബൈ: ദുബൈ പൊലീസ് പട്രോങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി. ഗതാഗതം ക്രമീകരിക്കുന്നതിനും വിനോദസഞ്ചാര മേഖലകളിലെയും മറ്റ് പ്രദേശങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുമാണിത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍, സവിശേഷതകള്‍, സ്മാര്‍ട്ട് സംവിധാനങ്ങള്‍, എഐ ടെക്നോളജി എന്നിവ ഉപയോഗപ്പെടുത്തുന്നതില്‍ അധികൃതര്‍ക്കുള്ള താല്‍പ്പര്യമാണ് പുതിയ പട്രോള്‍ കാറുകള്‍ വാങ്ങിയതിന് പിന്നിലെന്ന് മേജര്‍ ജനറല്‍ അല്‍ ഖൈത്താനി പറഞ്ഞു. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലെയും സുരക്ഷയ്ക്കും പൊലീസ് പട്രോളിങിനും ഈ കാറുകള്‍ ഉപയോഗിക്കും.
undefined