സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാക്കി മലയാളി കൂട്ടായ്മ; നയാഗ്ര ഫാൽസിൽ കാർ റാലി, ഇരുനൂറിലേറെ കാറുകൾ പങ്കെടുത്തു

By Web Team  |  First Published Aug 16, 2023, 2:27 PM IST

ത്രിവർണ പതാകയേന്തിയ ഇരുനൂറിലേറെ കാറുകൾ റാലിയിൽ പങ്കെടുത്തു. ജോൺ അലൻ പാർക്ക് മുതൽ നയാഗ്ര ഫാൾസ് പാർക്ക് വേ വരെയായിരുന്നു റാലി.


നയാഗ്ര: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കാനഡ, നയാഗ്ര ഫാൽസിൽ കാർ റാലി സംഘടിപ്പിച്ചു. നയാഗ്ര മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്രയാണ് പരിപാടി സംഘടിപ്പിച്ചത്. ത്രിവർണ പതാകയേന്തിയ ഇരുനൂറിലേറെ കാറുകൾ റാലിയിൽ പങ്കെടുത്തു. ജോൺ അലൻ പാർക്ക് മുതൽ നയാഗ്ര ഫാൾസ് പാർക്ക് വേ വരെയായിരുന്നു റാലി.

നയാഗ്ര ഫാൾസ് റീജിയണൽ കൗൺസിലർ ബോബ് ഗെയ്ൽ നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേൽ എന്നിവർ ചേർന്ന് റാലി  ഉത്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യ സ്പോൺസറായ റിയലറ്റർ മനോജ് കരാത്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു. യൂക്കോൺ ഡയറക്റ്റർ ബോർഡ് മെമ്പർമാരായ ജിതിൻ ലോഹി, സെമിൻ ആന്റണി, അനു പോൾ, റോബിൻ തോമസ്, അരുൺ ബാലകൃഷ്ണൻ, അരുൺ ഘോഷ്, രാഹുൽ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Latest Videos

undefined

Read Also - 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യൻ സമൂഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!