Bahrain Golden Visa: ബഹ്‌റൈനിലും ഗോള്‍ഡന്‍ വിസ; അഞ്ച് വര്‍ഷമായി താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

By K T Noushad  |  First Published Feb 7, 2022, 8:08 PM IST

അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്‌റൈന്‍ ദീനാര്‍ (നാല് ലക്ഷം ഇന്ത്യന്‍ രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വീസക്ക് അപേക്ഷിക്കാം. 


മനാമ: യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ (Golden Visa) നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ശൈഖ് അഹ്‌മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്‌റൈന്‍ ദീനാര്‍ (നാല് ലക്ഷം ഇന്ത്യന്‍ രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വീസക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദീനാര്‍ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ബഹ്‌റൈനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. കൂടാത പ്രൊഫഷനലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും. 

Latest Videos

10 വര്‍ഷത്തെ വിസക്ക് 300 ബഹ്‌റൈന്‍ ദീനാറാണ് ഫീസ്. ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ വീസക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് വിസ അനുവദിക്കുന്നതെന്ന് ശൈഖ് അഹ്‌മദ് ബിന്‍ അബ്ദുല്ല വ്യക്തമാക്കി.

click me!