മക്ക പള്ളിയില്‍ നിന്ന് രോഗികളാകുന്നവരെയോ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നവരെയോ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായാണ് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്.
റിയാദ്: മക്ക പള്ളിയിൽ ഹറമിൽ വെച്ച് അസുഖബാധയുണ്ടാവുന്നതോ അപകടം സംഭവിക്കുന്നതോ ആയ കേസുകളിൽ ഉടൻ രോഗികളെ ആശുപത്രികളിലെത്തിക്കാൻ െറഡ് ക്രസൻറ് എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. മസ്ജിദുൽ ഹറാമിലെ മൂന്നാം സൗദി വിപുലീകരണ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ എയർ ആംബുലൻസ് ലാൻഡിങ് പരീക്ഷണം നടത്തി. മക്ക ഗവർണറേറ്റിെൻറ കീഴിലാണ് മെഡിക്കൽ ഇവാക്വേഷൻ ഹെലികോപ്റ്റർ ലാൻഡിങ് പരീക്ഷണം നടത്തിയത്. സ്ഥലത്ത് മെഡിക്കൽ സ്ട്രെച്ചർ, സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
ഹറമിൽ നിന്ന് മെഡിക്കൽ ആംബുലൻസ് സേവനം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായുള്ള പരീക്ഷണമാണ് ഇപ്പോൾ നടന്നത്. എയർ ആംബുലൻസ് സേവനം ആരംഭിക്കുന്നതോടെ ഹറമിൽ നിന്ന് രോഗബാധിതരെ സീസണിലെ തിരക്കേറിയ സമയങ്ങളിൽ പോലും അതിവേഗം ആശുപത്രികളിലെത്തിക്കാൻ സാധിക്കും.
Read Also - ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം