ബിജെപി വെല്ലുവിളി ഏറ്റെടുത്ത് മമത; മത്സരിക്കുന്നത് നന്ദിഗ്രാമില്‍ മാത്രം

By Web Team  |  First Published Mar 5, 2021, 5:21 PM IST

നന്ദിഗ്രാമില്‍ സുവേന്ദു അധികാരി തന്നെയായിരിക്കും ബിജെപിയുടെ എതിരാളി. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമായിരുന്നു സുവേന്ദുവിന്റെ വെല്ലുവിളി.
 


കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മാത്രം ജനവിധി തേടാന്‍ മമത തീരുമാനിച്ചു. തൃണമൂലില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം. നേരത്തെ നന്ദിഗ്രാമിന് പുറമെ ഭവാനിപുരിലും മമത മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മാര്‍ച്ച് പത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് മമത അറിയിച്ചു.

നന്ദിഗ്രാമില്‍ സുവേന്ദു അധികാരി തന്നെയായിരിക്കും ബിജെപിയുടെ എതിരാളി. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമായിരുന്നു സുവേന്ദുവിന്റെ വെല്ലുവിളി. ഭവാനിപുരില്‍ ശോഭന്‍ദേബ് ചതോപാധ്യായ മത്സരിക്കും.

Latest Videos

291 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 50 വനിതകള്‍ക്കും 79 പട്ടിക ജാതിക്കാര്‍ക്കും 17 പട്ടിക വര്‍ഗക്കാര്‍ക്കും 42 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്കും സീറ്റ് നല്‍കി.
 

click me!