മമത ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ട്

By Web Team  |  First Published Apr 2, 2021, 6:45 AM IST

മമതയുടെയേും സുവേന്ദു അധികാരിയുടേയും മത്സരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ ബൂത്ത് പിടിത്തമടക്കമുള്ള ആരോപണമാണ് അവസാന മണിക്കൂറില്‍ ഉയർന്നത്


കൊൽക്കത്ത: നന്ദിഗ്രാമിലെ ബോയാലിൽ വോട്ടെടുപ്പ് തടസപ്പെട്ടില്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ട്. മമത ബാനർജി ബൂത്തിലെത്തിയ സാഹചര്യത്തെ കുറിച്ചോ സംഘർഷാവസ്ഥയെ കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല. നന്ദിഗ്രാമിൽ സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി ബൂത്തിൽ എത്തിയെന്നും ഒന്നരമണിക്കൂറോളം ബൂത്തിൽ നിന്ന ശേഷം മടങ്ങി എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബിജെപി പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തുവെന്ന തൃണമൂൽ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി മമത ബാനർജി ബയാലിൽ എത്തുകയും വലിയ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തത്. ബൂത്തിൽ ഇരുന്ന് മമത ബാനർജി ബംഗാൾ ഗവർണറെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചിരുന്നു.

Latest Videos

മമതയുടെയേും സുവേന്ദു അധികാരിയുടേയും മത്സരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ ബൂത്ത് പിടിത്തമടക്കമുള്ള ആരോപണമാണ് അവസാന മണിക്കൂറില്‍ ഉയർന്നത്. പരാതിയുള്ള ബൂത്തിലേക്ക് ബിജെപി- തൃണമൂല്‍ സംഘര്‍ഷ സാധ്യതയുടെ മുള്‍മുനയില്‍ നില്‍ക്കേയാണ് മമത എത്തിയത്. രണ്ട് മണിക്കൂർ നേരത്തിനൊടുവില്‍ ബൂത്തില്‍ നിന്ന് ഇറങ്ങി വന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. നല്‍കിയ ഒറ്റപരാതിയില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും മമത കുറ്റപ്പെടുത്തി. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണം. ഇത്രയും മോശമായ തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞ അവർ നന്ദിഗ്രാമിലെ 90 ശതമാനം വോട്ടും ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

click me!