'തമിഴ്നാട്ടിൽ പെട്രോളിനും ഡീസലിനും വില കുറയ്ക്കും'; ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ

By Web Team  |  First Published Mar 13, 2021, 1:23 PM IST

ധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്സിഡി നൽകുമെന്നും 30 വയസ്സിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകൾ എഴുതിതള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂർ. 


ചെന്നൈ: തമിഴ്നാട്ടിൽ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്നാട്ടിൽ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്സിഡി നൽകുമെന്നും 30 വയസ്സിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകൾ എഴുതിതള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം കെ സ്റ്റാലിന്‍ പറഞ്ഞു. 

ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ്  റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകൾ വിചാരണ ചെയ്യാൻ തമിഴ്നാട്ടിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടി വേഗത്തിലാക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.

Latest Videos

click me!