ഫുകാനെതിരെ അടിയന്തര നിയമനടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ദിബ്രുഗഡിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് പ്രശാന്ത ഫുകാൻ.
അസം: സാമുദായിക സ്പർദ്ധ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് ബിജെപി എംഎൽഎ പ്രശാന്ത ഫുകാനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. അസമിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിതിൻ ഘാഡെയ്ക്കാണ് പരാതി നൽകിയത്. മാർച്ച് 20 ന് ചബുവയിൽ നടന്ന പൊതു യോഗത്തിൽ പ്രശാന്ത ഫുകാൻ പ്രസംഗത്തിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഫുകാനെതിരെ അടിയന്തര നിയമനടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ദിബ്രുഗഡിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് പ്രശാന്ത ഫുകാൻ.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാര്‍ച്ച് 27-ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഏപ്രിൽ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതും. മെയ് 2-ന് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.