കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി; കോൺഗ്രസിനായി പ്രിയങ്ക വരണമെന്ന് കാർത്തി ചിദംബരം

By Web Team  |  First Published Mar 6, 2021, 1:19 PM IST

വസന്ത കുമാറിന്‍റെ മകന്‍ വിജയ് വസന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി കാര്‍ത്തി ചിദംബരം രംഗത്തെത്തിയതോടെ ഉപതരെഞ്ഞെടുപ്പിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി.


ചെന്നൈ: കന്യാകുമാരി ലോകസഭാ തെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയാകും അന്തരിച്ച മുൻ എം പി വസന്തകുമാറിന്റെ മകനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചന. എന്നാൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി വാദം ശക്തമാക്കി കാർത്തി ചിദംബരം രംഗത്തെത്തി. 

മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തന്നെ വീണ്ടും കന്യാകുമാരിയിൽ രംഗത്തിറക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ വസന്ത കുമാറിനോട് പൊൻ രാധാകൃഷ്ണൻ പരാജയപ്പെട്ടത്. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായിരുന്ന മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. വസന്ത് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. 

Latest Videos

undefined

വസന്ത കുമാറിന്‍റെ മകന്‍ വിജയ് വസന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി കാര്‍ത്തി ചിദംബരം രംഗത്തെത്തിയതോടെ ഉപതരെഞ്ഞെടുപ്പിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക തമിഴ്നാട്ടിലെത്താനിരിക്കയാണ് തര്‍ക്കം. 

കോണ്‍ഗ്രസ് വിട്ട് എത്തിയ നമശിവായത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ വിടുമെന്ന് ഭീഷണിയുയര്‍ത്തി. ഡിഎംകെ സഖ്യവുമായി കൂടിക്കാഴ്ചയ്ക്ക് രംഗസ്വാമി ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് പിന്നാലെ അധികാരം പിടിക്കാനുള്ള ബിജെപി നീക്കത്തിനിടെയാണ് സഖ്യത്തിലെ പൊട്ടിത്തെറി.

click me!