പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പ്: മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കുമെന്ന് അസദുദീൻ ഒവൈസി

By Web Team  |  First Published Mar 24, 2021, 1:38 PM IST

മാർച്ച് 27 ന് സാഗെർദിഗിയിൽ നടക്കുന്ന പൊതുയോഗത്തിൽ എ.ഐ.ഐ.എം.എം  മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. 


കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27 ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.ഐ.എം.എം) മേധാവിയും എം.പിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. “വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എം മത്സരിക്കും,” ഒവൈസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

മാർച്ച് 27 ന് സാഗെർദിഗിയിൽ നടക്കുന്ന പൊതുയോഗത്തിൽ എ.ഐ.ഐ.എം.എം  മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പാർട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Latest Videos

undefined

സഞ്ജുക്ത മോർച്ചയുടെ കീഴിൽ ഫർഫുര ഷെരീഫിന്റെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്)  ഇടതുപക്ഷ, കോൺഗ്രസ് പാർട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ച് എ.ഐ.ഐ.എം.എം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്.

തൃണമൂൽ കോൺഗ്രസ് (ടിഎംസി), കോൺഗ്രസ്-ഇടതു സഖ്യം, ഭാരതീയ ജനതാ പാർട്ടി (ബിജെപി) എന്നിവരുമായി സംസ്ഥാനം ഇത്തവണ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കും. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് 27 ന് നടക്കും. 30 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിലാണ് നടക്കുക.

click me!