പാരീസില്‍ മത്സരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് 11 വയസും 11 മാസവും പ്രായമുള്ള യങ് ഹഹാവോ.
പാരീസ്: പാരിസിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്. പതിനൊന്ന് വയസുള്ള ചൈനയുടെ യങ് ഹവാവോ ആണ് പാരീസിലെ ആ കുട്ടിത്താരം. ഒന്‍പതാം വയസില്‍ ചൈനീസ് ദേശീയ ഗെയിംസില്‍ ഞെട്ടിച്ചതാണ് യങ് ഹഹാവോ. കഴിഞ്ഞ മാസം പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യങ് ഹഹാവോയോട് ഇത്രയും ചെറുപ്രായത്തില്‍ ഇതൊക്കെ എങ്ങനെ എന്ന് ചോദിച്ചവരെ ഞെട്ടിച്ച് ദേ ഇപ്പോള്‍ ഒളിംപിക്സിനുമെത്തിയിരിക്കുന്നു. അതും തന്‍റെ പതിനൊന്നാം വയസില്‍.
പാരീസില്‍ മത്സരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് 11 വയസും 11 മാസവും പ്രായമുള്ള യങ് ഹഹാവോ. ചൈനയുടെ വനിതാ സ്‌കേറ്റ്‌ബോര്‍ഡിങ് ടീമിലാണ് യങ് ഹഹാവോ മത്സരിക്കുന്നത്. ടീമിനത്തില്‍ ചൈന മെഡല്‍ നേടിയാല്‍ അത് ചരിത്രമാകും. 1938ല്‍ പന്ത്രണ്ടാം വയസില്‍ മെഡല്‍ നേടിയ ഡെന്‍മാര്‍ക്കിന്‍റെ ഇങ്ക് സൊറന്‍സിന്‍റെ റെക്കോര്‍ഡ് യങ് മറികടക്കും
undefined
ഏഴാം വയസ്സിലാണ് യങ് ഹഹാവോ സ്‌കേറ്റ്‌ബോര്‍ഡിങ് തുടങ്ങിയത്. സ്‌കേറ്റ്‌ബോര്‍ഡിങ്ങില്‍ ഏഷ്യന്‍ ചാമ്പ്യനായ പിതാവ് നടത്തുന്ന ക്ലബില്‍ കളിച്ചുതുടങ്ങി. വിനോദമായി തുടങ്ങിയ സ്കേറ്റിങ്ങില്‍ അസാധ്യ മികവ് പുലര്‍ത്തിയതോടെ യങ്ങിന് ദേശിയ ടീമിലേക്ക് വിളിയെത്തി. ദേശീയ ഗെയിംസില്‍ പതിനാലാം സ്ഥാനം നേടിയ താരം പ്രകടനമകവ് തുടര്‍ന്നതോടെ ഒളിംപിക്സിനുമെത്തി. 2020ലെ ടോക്കിയോ ഒളിംപിക്സിലാണ് സ്കേറ്റ് ബോര്‍ഡിംഗ് ഒളിംപിക്സില്‍ മത്സര ഇനമാക്കിയത്.
ഇതൊക്കെയാണെങ്കിലും ഒളിംപിക്സ് ചരിത്രത്തില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമല്ല യങ് ഹഹാവോ. ആ റെക്കോര്‍ഡ് ഒരു ഗ്രീക്ക് താരത്തിന്‍റെ പേരിലാണ്. 1896ലെ ഒളിംപിക്സില്‍ മത്സരിച്ച ഗ്രീക്ക് ജിംനാസ്റ്റിക്സ് താരം ദിമിത്രിയോസ് ലൗണ്ട്രാസ് ആണ് ആധുനിക ഒളിംപിക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 10 വയസും 21 ദിവസവും പ്രായമുള്ളപ്പോഴാണ് ദിമിത്രിയോസ് ഒളിംപിക്സിനെത്തിയത്.
കേന്ദ്ര ബജറ്റില്‍ കായിക മേഖലക്ക് കൈയടിക്കാനൊന്നുമില്ല, ഖേലോ ഇന്ത്യക്ക് 900 കോടി
ഇന്ത്യയുടെ പതിനാലുകാരി ധിനിധി ദേസിംഗൂവും പാരീസിൽ മത്സരിക്കുന്ന കുട്ടിപട്ടാളത്തിലുണ്ട്. 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തലില്‍ മത്സരിക്കുന്ന പാതി മലയാളിയായ ധിനിധിയുടെ മാതാവ് മാതാവ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജസിതയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക