ഗുസ്തി ഫെഡറേഷന്‍റെ ഭീമാബദ്ധം വിനേഷിന് വെള്ളി സമ്മാനിക്കുമോ; ഒളിംപിക്സിലെ വലിയ പിഴവ് ചൂണ്ടിക്കാട്ടി വിദഗ്ധർ

By Web Team  |  First Published Aug 13, 2024, 11:38 AM IST

സ്വര്‍ണ മെഡല്‍ മത്സരത്തില്‍ കളിച്ച താരത്തിനോട് തോറ്റ താരങ്ങള്‍ക്ക് മാത്രം നല്‍കുന്ന റെപ്പഷാജ് അവസരം സുസാക്കിക്ക് നല്‍കുക എന്ന ഇന്ത്യയുടെ വാദമാണ് ഗുസ്തി ഫെഡറേഷനെ പ്രതിരോധത്തിലാക്കുക.


പാരീസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിൽ നിന്ന് 100 ഗ്രാം അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയാനിരിക്കെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അതേസമയം, ഗുസ്തി ഫെഡറേഷനെ കോടതിയില്‍ പ്രതിരോധത്തിലാക്കുന്നത് ഇന്ത്യ പ്രധാനമായും ഉന്നയിച്ചൊരു വാദമായിരിക്കുമെന്നാണ് കരുതുന്നത്.

ഗുസ്തി ഫെഡറേഷന്‍റെ നിയമപ്രകാരം ഫൈനലില്‍ കളിക്കുന്ന താരത്തോട് മത്സരിച്ച് തോറ്റ താരത്തിനാണ് റെപ്പാഷാജ് റൗണ്ടില്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് മത്സരിക്കാനാകുക. എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ടിനെ അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കി മത്സരിച്ചവരില്‍ അവസാന സ്ഥാനത്താക്കിയെങ്കിലും വിനേഷിനോട് പ്രീ ക്വാര്‍ട്ടറില്‍ മത്സരിച്ച് തോറ്റ ജപ്പാന്‍റെ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായിരുന്ന യു സുസാക്കിയ്ക്ക് റെപ്പഷാജ് റൗണ്ടില്‍ മത്സരിക്കാന്‍ അനുമതി നല്‍കുകയും സുസാകി വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.

Latest Videos

undefined

സച്ചിനും യുവരാജുമെല്ലാം കളിക്കുന്നൊരു ഐപിഎല്‍; ബിസിസിഐക്ക് മുമ്പിൽ നിര്‍ദേശവുമായി സീനിയര്‍ താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍റെ തന്നെ നിയമപ്രകാരം വിനേഷ് സ്വര്‍ണമെഡല്‍ മത്സരത്തിന് അയോഗ്യയാണ്. പിന്നെ എങ്ങനെയാണ് സ്വര്‍ണ മെഡല്‍ മത്സരത്തില്‍ കളിച്ച താരത്തിനോട് തോറ്റ താരങ്ങള്‍ക്ക് മാത്രം നല്‍കുന്ന റെപ്പഷാജ് അവസരം സുസാക്കിക്ക് നല്‍കുക എന്ന ഇന്ത്യയുടെ വാദമാണ് ഗുസ്തി ഫെഡറേഷനെ പ്രതിരോധത്തിലാക്കുക എന്നാണ് കരുതുന്നത്. ഫൈനലില്‍ മത്സരിച്ച ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനോടോ അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡിനോടോ സുസുക്കി മത്സരിച്ചിട്ടില്ല. പിന്നെ എങ്ങനെ സുസുകിയെ റെപ്പഷാജില്‍ വെങ്കല മെഡലിനായി മത്സരിപ്പിക്കുമെന്ന ചോദ്യത്തിന് ഗുസ്തി ഫെഡറേഷന്‍ വിശദീകരണം നല്‍കേണ്ടിവരും. ഇന്ന് നടക്കുന്ന അന്തിമ വാദത്തില്‍ ഗുസ്തി നിയമത്തിലെ ഈ പഴുത് ഇന്ത്യ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വിധിയിലും നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

മനു ഭാക്കറുടെ അമ്മയും നീരജും തമ്മില്‍ സംസാരിച്ചത് എന്ത്?; ഒടുവില്‍ പ്രതികരിച്ച് മനുവിന്‍റെ പിതാവ്

ഇന്ത്യൻ സമയം രാത്രി 9.30നാണ് വിനേഷിന്‍റെ അപ്പീലില്‍ കോടതി വിധി പറയുക. ഒളിംപിക്സ് പൂര്‍ത്തിയാകും മുമ്പെ തീരുമാനം നല്‍കിയ അപ്പീലിലാണ് ഒളിംപിക്സ് പൂര്‍ത്തിയായ രണ്ട് ദിവസം കഴിഞ്ഞ് കോടതി വിധി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!