അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്! ഗുസ്തി താരങ്ങളുടെ സമരത്തെ വിമര്‍ശിച്ചതില്‍ നിലപാട് മാറ്റി പി ടി ഉഷ

By Web Team  |  First Published Jul 18, 2024, 4:19 PM IST

ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഉഷ വ്യക്തമാക്കിയിരുന്നു.


തിരുവനന്തപുരം: ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തില്‍ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഒളിംപ്യന്‍ ഉഷ വ്യക്തമാക്കിയതിങ്ങനെ... ''കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങളുടെ സമരം വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു. താരങ്ങളുടെ സമരം എല്ലാവര്‍കക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനമാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണ്.'' ഉഷ പറഞ്ഞു. 

ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഉഷ വ്യക്തമാക്കിയിരുന്നു. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകട്ടെ, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പിടി ഉഷ ദില്ലിയില്‍ പറഞ്ഞു. നേരത്തെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന ഉഷയുടെ പരാമര്‍ശം വിവാദമായിരുന്നു. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്ന് ഉഷ വിമര്‍ശിച്ചു. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ കടുത്ത എതിര്‍പ്പാണ് ഉഷക്കെതിരെ ഉയര്‍ന്നത്. 

Latest Videos

undefined

പാരീസ് ഒളിംപിക്‌സ് സിന്ധുവിന് കുറച്ച് കടുപ്പമാവും! കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി

നീതിക്കുവേണ്ടി അത്‌ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്നായിരുന്നു ഒളിംബ്യന്‍ നീരജ് ചോപ്രയുടെ പ്രതികരണം. ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ  പ്രതികരണം. ലൈംഗിക പീഡന പരാതിയില്‍ നീതി ലഭിക്കാതെ തെരുവില്‍ പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ പി ടി ഉഷ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂര്‍, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. 

ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടാണ് ഒളിമ്പിക്‌സ്, ലോകചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ തെരുവു സമരം നടത്തിയത്.

click me!