കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സാക്ഷി മാലിക്ക്! വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചേക്കും

By Web Team  |  First Published Dec 25, 2023, 8:15 PM IST

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ എന്നത് പിന്നീടറിയിക്കാം എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ട കായിക മന്ത്രാലയം അഡ്‌ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കും.


ദില്ലി: ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത സാക്ഷി മാലിക്ക്. ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചനയും അവര്‍ നല്‍കുന്നുണ്ട്. സര്‍ക്കാനെതിരെയല്ല സമരമെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. സാക്ഷി മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം, ബജ്രങ് പൂനിയയുടെയും വിരേന്ദര്‍ സിംങിന്റെയും പത്മശ്രീ തിരികെ നല്‍കിയുളള പ്രതിഷേധമൊക്കെയാണ് ഫലം കാണുന്നത്.

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ എന്നത് പിന്നീടറിയിക്കാം എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ട കായിക മന്ത്രാലയം അഡ്‌ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കും. താല്‍ക്കാലിക സമിതിയുടെ തലപ്പത്ത് വനിത വേണമെന്നാണ് സമരം ചെയ്ത താരങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പിനു പിന്നാലെ ബ്രിജ്ഭൂഷണും സഞ്ജയ് സിംഗും നടത്തിയ ആഘോഷം തിരിച്ചടിയായെന്ന് ബിജെപി നേതൃത്വത്തിന്റെ.വിലയിരുത്തല്‍. ഹരിയാന മുഖ്യമന്ത്രിയും ജാട്ട് നേതാക്കളും ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടു. 

Latest Videos

undefined

തനിക്ക് ഗുസ്തി ഫെഡറേഷനുമായി ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് ബ്രിജ് ഭൂഷന്‍. തന്നെ അമിത് ഷാ വിളിച്ചു വരുത്തി ശാസിച്ചെന്ന വാര്‍ത്ത ബ്രിജ്ഭൂഷണ്‍ നിഷേധിച്ചു. കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ നിയമവഴി തേടാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗിനെ പ്രധാനമന്ത്രി കാണില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുപിയിലെ ഗോണ്ടയില്‍ ജൂനിയര്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് ബ്രിജ്ഭൂഷന്റെ സമ്മര്‍ദ്ദപ്രകാരം ആണെന്നതിന് തെളിവുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കത്തയച്ചിരുന്നു. 

ഗ്രൗണ്ടില്‍ മാത്രമല്ല! സകല മേഖലകളിലും ക്രിസ്റ്റ്യാനോയെ വെട്ടി മെസി; ഇന്റര്‍നെറ്റിലും താരം മെസി തന്നെ

click me!