43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം! ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി രോഹൻ ബൊപ്പണ്ണ
മെല്‍ബണ്‍: ഗ്രാൻഡ്സ്ലാമുകളുടെ ചരിത്രത്തില്‍ ഇത് പുതു ചരിത്രം. ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി ഇന്ത്യയുടെ 43 വയസുകാരനായ രോഹൻ ബൊപ്പണ്ണ മാറി. ഓസ്‌ട്രേലിയൻ ഓപ്പണ്‍ 2024ല്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയതോടെയാണിത്. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം ടൈറ്റില്‍ എന്ന സവിശേഷതയും ഈ കിരീടത്തിനുണ്ട്. ഇറ്റലിയുടെ ബൊലേല്ലി-വാവസ്സോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിലാണ് ബൊപ്പണ്ണ-എബ്‌ഡന്‍ കൂട്ടുകെട്ട് തകര്‍ത്തുവിട്ടത്. സ്കോര്‍: 6-7, 5-7.
Doubles delight 🏆🏆 🇮🇳 and 🇦🇺 defeat Italian duo Bolelli/Vavassori 🇮🇹 7-6(0) 7-5. • • • pic.twitter.com/WaR2KXF9kp
— #AusOpen (@AustralianOpen)രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്‌ഡന്‍ സഖ്യം ഇതാദ്യമായാണ് ഒരു കിരീടം നേടുന്നത്. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഓസ്ട്രേലിയന്‍ ഓപ്പണോടെ ബൊപ്പണ്ണയ്ക്ക് സ്വന്തമായി. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും ചേര്‍ന്ന സഖ്യം ഇന്ത്യക്കായി നിരവധി കിരീടങ്ങള്‍ നേടിയിരുന്നു. കരിയറില്‍ രോഹന്‍ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ കാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്കിക്കൊപ്പം ബൊപ്പണ്ണ കിരീടം ചൂടിയിരുന്നു. വരുന്ന മാര്‍ച്ച് മാസത്തില്‍ രോഹന്‍ ബൊപ്പണ്ണയ്ക്ക് 44 വയസ് തികയും.
undefined
അതേസമയം ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അറീന സബലങ്ക സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരം ക്വിൻവെൻ ഷെംഗിനെ തോൽപിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സബലങ്കയുടെ ജയം. സ്കോർ: 6-3, 6-2. ഓസ്ട്രേലിയൻ ഓപ്പണിൽ സബലങ്ക തുടർച്ചയായ രണ്ടാം കിരീടമാണിത്. ഷെംഗിന്‍റെ ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനലായിരുന്നു ഇത്.
Read more: ജോണി ബെയ്‌ര്‍സ്റ്റോ ഇന്നുറങ്ങില്ല; സ്വപ്ന ബോളില്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം