ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ പിവി സിന്ധു പാരിസ് ഒളിംപിക്‌സിലും തുടക്കം ഗംഭീരമാക്കിയിരുന്നു
പാരിസ്: പാരിസ് ഒളിംപിക്‌സിലെ വനിതാ സിംഗിള്‍സ് ബാഡ്‌മിന്‍റണിന്‍റെ ആദ്യ റൗണ്ടിൽ അനായാസം വിജയം സ്വന്തമാക്കിയ പി വി സിന്ധുവിന് ആശംസകളുമായെത്തി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയും മകൻ രാം ചരണും. സിന്ധുവിനൊപ്പം ഒളിംപിക് വില്ലേജ് ടൂര്‍ നടത്തുകയും ചെയ്‌തു തെലുങ്ക് സൂപ്പര്‍ താരങ്ങള്‍.
undefined
ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധു പാരിസ് ഒളിംപിക്‌സിലും തുടക്കം ഗംഭീരമാക്കിയപ്പോൾ സ്റ്റേഡിയത്തിൽ പിന്തുണയുമായി ഇഷ്ടതാരം എത്തി. കന്നട സൂപ്പർ താരം രാം ചരണും ചിരഞ്ജീവിയുമാണ് പി വി സിന്ധുവിന്‍റെ മത്സരം കാണാന്‍ പാരിസിലെത്തിയത്. വിജയാശംസകളുമായി എത്തിയ താരങ്ങൾക്ക് ഒളിംപിക് വില്ലജ് കാണണമെന്ന ആഗ്രഹം പി വി സിന്ധു സഫലമാക്കി. താരങ്ങൾക്കുള്ള ടൂർ ഗൈഡായി സിന്ധു മാറി. ഒളിംപിക് വില്ലേജ് ടൂറിന്‍റെതായി രാം ചരണിന്‍റെ ഭാര്യ ഉപാസന പകർത്തിയ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങൾക്കും ഹോം ടൂറിനും നന്ദിയറിയിച്ച ഉപാസനയോട് ഒളിംപിക് വില്ലേജിലെ കണ്ടുമുട്ടലുകൾക്കും വിജയാശംസകൾക്കും നന്ദിയറിയിച്ച് സിന്ധുവും എത്തി.
വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ മാലിദ്വീപ് താരം ഫാത്തിമാത് അബ്ദുൾ റസാഖിനെതിരെ അനായാസ ജയവുമായി ഇന്ത്യയുടെ പി വി സിന്ധു കുതിക്കുകയായിരുന്നു. ആദ്യ റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പത്താം സീഡായ സിന്ധുവിന്‍റെ ജയം. സ്കോര്‍ 21-9, 21-6. ജൂലൈ 31ന് നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയാണ് സിന്ധുവിന്‍റെ എതിരാളി. കരിയറില്‍ ഇതുവരെ സിന്ധു നേരിട്ടിട്ടില്ലാത്ത എതിരാളിയാണ് ക്രിസ്റ്റിൻ കൂബ. ഈ ഒളിംപിക്‌സിലെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് മുന്‍ ലോക ചാമ്പ്യയായ പി വി സിന്ധു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം