മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യന്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്.
പാരീസ്: 18 വര്‍ഷത്തെ ഹോക്കി കരിയറിനോട് നന്ദി പറഞ്ഞ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ വാഴ്ത്തി ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വെങ്കല മെഡലിനുള്ള പോരില്‍ 2-1നായിരുന്നു ഇന്ത്യയുടെ ജയം. ശ്രീജേഷിന്റെ മിന്നുന്ന സേവുകള്‍ മത്സരത്തില്‍ നിര്‍ണായകമായി. അവസാന നിമിഷം ഗോളെന്നുറച്ച പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് അവിശ്വസനീമായി രക്ഷപ്പെടുത്തിയിരുന്നു. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് വെങ്കലം സമ്മാനിച്ചാണ് ശ്രീജേഷ് ഇന്ത്യന്‍ ജേഴ്‌സി അഴിക്കുന്നത്.
പിന്നാലെയാണ് ശ്രീജേഷിനെ കുറിച്ച് മലയാളികൂടിയായ ഉഷ സംസാരിച്ചത്. ''ഹോക്കി ടീം നന്നായി കളിച്ചു. അതില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രീജേഷുണ്ടായിരുന്നു. മലയാളത്തില്‍ പറഞ്ഞാല്‍ ശ്രീജേഷ് പുലി.'' ഉഷ പറഞ്ഞു. വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായം കൂടിയാണ് പൂര്‍ണമാവുന്നത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യന്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്.
undefined
ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍ വീണു! ഇനിയുള്ള മത്സരം വെങ്കലത്തിന് വേണ്ടി
ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്നാണ് ശ്രീജേഷ് ലോകത്തോളം വളര്‍ന്ന് പന്തലിച്ചത്. തുടക്കം തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍. 2004ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍. രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ സീനിയര്‍ ടീമിലും.ഒരായിരം കൈകളുമായി ഗോള്‍മുഖത്ത് ശ്രീജേഷ് വന്‍മതില്‍ തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജനിക്കും അത് കാരണമായി. ഹോക്കിയില്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമുള്ള ഒളിംപിക്‌സ് വെങ്കലവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഉള്‍പ്പടെയുള്ള തിളക്കങ്ങള്‍ക്കും, ഇടനെഞ്ചില്‍ കുടിയിരുത്തിയ എണ്ണമറ്റ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്കും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് മലയാളി ഗോള്‍കീപ്പറോടാണ്.
നാല് ഒളിംപിക്‌സില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍കീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവല്‍ക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു.