പാരീസില്‍ സുവര്‍ണ പ്രതീക്ഷയുമായി വിനേഷ് ഫോഗട്ട് ഇന്നിറങ്ങുന്നു, മത്സരസമയം, സൗജന്യമായി കാണാനുള്ള വഴികള്‍

By Web Team  |  First Published Aug 7, 2024, 11:01 AM IST

ചാംപ് ഡെ മാര്‍സ് അരീനയില്‍ നടക്കുന്ന വിവിധ വിഭാഗങ്ങളിലെ ഗുസ്തി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റ് ബിയില്‍ പതിനഞ്ചാമത്തെ മത്സരമായാണ് വിനേഷ്- സാറ ഹിൽഡെബ്രാൻഡ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.


പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കാന്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഇന്നിറങ്ങുന്നു. വനിതകളഉടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡാണ് വിനേഷിന്‍റെ എതിരാളി.ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്.

മത്സരം എപ്പോള്‍, എവിടെ

Latest Videos

undefined

രാത്രി 10.30നു ശേഷമാണ് വനിതകളുടെ ഗുസ്തി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചാംപ് ഡെ മാര്‍സ് അരീനയില്‍ നടക്കുന്ന വിവിധ വിഭാഗങ്ങളിലെ ഗുസ്തി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റ് ബിയില്‍ പതിനഞ്ചാമത്തെ മത്സരമായാണ് വിനേഷ്- സാറ ഹിൽഡെബ്രാൻഡ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ വിനേഷിന്‍റെ മത്സരം തുടങ്ങാന്‍ ഇന്ത്യൻ സമയം12 മണിയെങ്കിലും ആവുമെന്നാണ് കണക്കാക്കുന്നത്.

മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യയില്‍ സ്പോര്‍ട് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാനാവും. ജിയോ സിനിമയില്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് സൗജന്യമായി കാണാനാവും.

ഒളിംപിക്സിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങളുടെ സമയക്രമം

11:00 - അത്‌ലറ്റിക്‌സ് - മാരത്തൺ റേസ് വാക്ക് റിലേ മിക്സഡ് - സൂരജ് പൻവാർ/പ്രിയങ്ക

12:30 - ഗോൾഫ് - വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 1 - അദിതി അശോക്, ദീക്ഷ ദാഗർ

13:30 - ടേബിൾ ടെന്നീസ് - വനിതാ ടീം ക്വാർട്ടർ ഫൈനൽ - ഇന്ത്യ vs ജർമ്മനി

13:35 - അത്‌ലറ്റിക്സ് - പുരുഷന്മാരുടെ ഹൈജമ്പ് യോഗ്യത - സർവേശ് അനിൽ കുഷാരെ

13:45 - അത്‌ലറ്റിക്സ് - വനിതകളുടെ 100 മീറ്റർ ഹർഡിൽസ് റൗണ്ട് 1 - ജ്യോതി യർരാജി

14:30 - ഗുസ്തി - വനിതകളുടെ ഫ്രീസ്റ്റൈൽ 53 കി.ഗ്രാം 1/8 ഫൈനൽ - ആൻ്റിം പംഗൽ vs സെയ്നെപ് യെത്ഗിൽ (തുർക്കിയെ)

14.30- വനിതകളുടെ ഫ്രീസ്റ്റൈൽ 53 കി.ഗ്രാം 1/4 ഫൈനൽ - അന്തിം പംഗൽ (യോഗ്യതയ്ക്ക് വിധേയമായി)

21:45 - ഗുസ്തി - വനിതകളുടെ ഫ്രീസ്റ്റൈൽ 53 കിലോ സെമിഫൈനൽ - ആൻ്റിം പംഗൽ (യോഗ്യതയ്ക്ക് വിധേയമായി)

22:45 - അത്‌ലറ്റിക്‌സ് - പുരുഷന്മാരുടെ ട്രിപ്പിൾ ജംപ് യോഗ്യത - അബ്ദുള്ള നാരങ്ങോൻ്റെവിട, പ്രവീൺ ചിത്രവേൽ

23:00 - ഭാരോദ്വഹനം - വനിതകളുടെ 49 കിലോ - മീരാഭായ് ചാനു

11.23 - ഗുസ്തി - വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനൽ - വിനേഷ് ഫോഗട്ട് vs സാറാ ആൻ ഹിൽഡെബ്രാൻഡ് (യുഎസ്എ)

01:13 (ഓഗസ്റ്റ് 8) - പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനൽ - അവിനാഷ് സാബ്ലെ.

🚨 Today’s action 💪🏼 | pic.twitter.com/MCXQPKfod9

— Team India (@WeAreTeamIndia)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!