ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടാന്‍ മനുഭാക്കർ ഇന്നിറങ്ങുന്നതിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.
പാരീസ്: പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ പാക് താരം ഫാത്തിമാത് അബ്ദുൾ റസാഖിനെതിരെ അനായാസ ജയവുമായി ഇന്ത്യയുടെ പി വി സിന്ധു. ആദ്യ റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പത്താം സീഡായ സിന്ധുവിന്‍റെ ജയം. സ്കോര്‍ 21-9, 21-6. നാളെ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയാണ് സിന്ധുവിന്‍റെ എതിരാളി.
വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 631.5 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് രമിത ഫൈനലിലെത്തിയത്. വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഷൂട്ടറെന്ന റെക്കോര്‍ഡും രമിത നേടി. അവസാന ഷോട്ടില്‍ എട്ടാം സ്ഥാനത്തുള്ള ഓഷ്യന്‍ മുള്ളറെ മറികടക്കാന്‍ 10.3 പോയന്‍റ് വേണ്ടിയിരുന്ന രമിത 10.4 പോയന്‍റ് നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
undefined
നീന്തൽകുളത്തിലെ നൂറ്റാണ്ടിന്‍റെ പോരാട്ടം ജയിച്ച് സ്വര്‍ണമണിഞ്ഞ് അരിയാൻ ടിറ്റ്മസ്
അതേസമയം ഷൂട്ടിഗില്‍ ഇന്ത്യയുടെ പ്രതീക്ഷയായ എലവേനില്‍ വലറിവന്‍ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടാന്‍ മനുഭാക്കർ ഇന്നിറങ്ങുന്നതിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇന്ന് പാരീസില്‍ അക്കൗണ്ട് തുറക്കും. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചക്കും അതോടെ അവസാനമാകും. 3.30നാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍. രണ്ട് പതിറ്റാണ്ടിനിനിടെ ഷൂട്ടിംഗ് വക്തിഗത ഇനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് മനു ഭാക്കര്‍. ലോകകപ്പ് ഷൂട്ടിംഗില്‍ ഒമ്പത് സ്വര്‍ണവും ജൂനിയര്‍ ലോക ചാമ്പ്യൻഷിപ്പില്‍ നാലു സ്വര്‍ണവും യൂത്ത് ഒളിംപിക്സില്‍ ഒരു സ്വര്‍ണവും മനു നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക