പുരുഷ ബാഡ്മിന്‍റണ്‍ ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി/ ചിരാഗ് ഷെട്ടി സഖ്യത്തിനും പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ മലയാളി താരം എച്ച് എസ് പ്രണോയ്-ലക്ഷ്യ സെന്‍ മത്സരവും ഇന്ന് നടക്കും.
പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്നും ഷൂട്ടിംഗില്‍ മെഡല്‍ പ്രതീക്ഷ. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഫൈനലില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചക്ക് 1 മണിണ് സ്വപ്നിലിന്‍റെ മത്സരം തുടങ്ങുക. ഉച്ചക്ക് ഒന്നരക്ക് പുരുഷ ഹോക്കിയില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യ ഇറങ്ങും. മൂന്ന് കളികളില്‍ ഒമ്പത് പോയന്‍റുള്ള ബെല്‍ജിയം ഒന്നാമതും മൂന്ന് കളികളില്‍ ഏഴ് പോയന്‍റുള്ള ഇന്ത്യ രണ്ടാമതുമാണ്. പുരുഷ ബാഡ്മിന്‍റണ്‍ ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി/ ചിരാഗ് ഷെട്ടി സഖ്യത്തിനും പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ മലയാളി താരം എച്ച് എസ് പ്രണോയ്-ലക്ഷ്യ സെന്‍ മത്സരവും ഇന്ന് നടക്കും.
ഇന്ത്യയുടെ മത്സരങ്ങളും ഇന്ത്യൻ സമയവും
undefined
രാവിലെ 11 മണി- അത്‌ലറ്റിക്‌സ് - പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വാക്ക് ഫൈനൽ- അക്ഷദീപ് സിംഗ്, വികാസ് സിംഗ്, പരംജീത് ബിഷ്ത്
ഉച്ചയ്ക്ക് 12:30- ഗോൾഫ് - പുരുഷന്മാരുടെ റൗണ്ട് 1- ഗഗൻജീത് ഭുള്ളർ, ശുഭങ്കർ ശർമ്മ
ഉച്ചയ്ക്ക് 12:50- അത്‌ലറ്റിക്‌സ് - വനിതകളുടെ 20 കിലോമീറ്റർ റേസ് വാക്ക്- പ്രിയങ്ക ഗോസ്വാമി
ഉച്ചയ്ക്ക് 1 മണി- ഷൂട്ടിംഗ് - 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് പുരുഷന്മാരുടെ ഫൈനൽ- സ്വപ്നിൽ കുസാലെ
1:30pm- ഹോക്കി - പുരുഷന്മാരുടെ ഗ്രൂപ്പ് ബി - ഇന്ത്യ v ബെൽജിയം
ഉച്ചയ്ക്ക് 2:30- ബോക്‌സിംഗ് - വനിതകളുടെ 50 കിലോഗ്രാം റൗണ്ട് ഓഫ് 16- നിഖാത് സരീൻ vs വു യു (ചൈന)
ഉച്ചയ്ക്ക് 2:31- അമ്പെയ്ത്ത് - പുരുഷന്മാരുടെ വ്യക്തിഗതം 1/32- പ്രവീൺ ജാദവ് vs കാവോ വെഞ്ചാവോ (ചൈന)
3:10pm - അമ്പെയ്ത്ത് - പുരുഷന്മാരുടെ വ്യക്തിഗതം 1/16- പ്രവീൺ ജാദവ് (യോഗ്യതയ്ക്ക് വിധേയം)
3:30 pm- ഷൂട്ടിംഗ് - 50 മീറ്റർ റൈഫിൾ 3 പൊസിഷനുകൾ വനിതകളുടെ യോഗ്യത- സിഫ്റ്റ് കൗർ സമ്ര, അഞ്ജും മൗദ്ഗിൽ
3:45 മുതൽ- സെയിലിംഗ് - പുരുഷന്മാരുടെ ഡിങ്കി റേസ് 1-2- വിഷ്ണു ശരവണൻ
4:30 pm- ബാഡ്മിൻ്റൺ - പുരുഷന്മാരുടെ ഡബിൾസ് ക്വാർട്ടർ ഫൈനൽ- സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി/ ചിരാഗ് ഷെട്ടി vs ആരോൺ ചിയ, സോ വുയി യിക്ക് (മലേഷ്യ)
5:40 pm-ബാഡ്മിൻ്റൺ - പുരുഷ സിംഗിൾസ് റൗണ്ട് ഓഫ് 16- ലക്ഷ്യ സെൻ vs എച്ച്എസ് പ്രണോയ് (യോഗ്യതയ്ക്ക് വിധേയമായി)
7:05 pm- സെയിലിംഗ് - വനിതകളുടെ ഡിങ്കി റേസ് 1-2- നേത്ര കുമനൻ
10 pm- ബാഡ്മിന്‍റൺ - വനിതാ സിംഗിൾസ് റൗണ്ട് ഓഫ് 16 - പി വി സിന്ധു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക