53 കിലോ ഗ്രാം വിഭാഗത്തില്‍ ഒളിംപിക്സില്‍ തങ്ങളില്‍ ആരു മത്സരിക്കണമെന്ന് ട്രയല്‍സ് നടത്തി തീരുമാനിക്കണമെന്ന വിനേഷിന്‍റെ ആവശ്യം ഗുസ്തി ഫെഡറേഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് തന്‍റെ മത്സര വിഭാഗം വിട്ട് വിനേഷിന് 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് മാറേണ്ടിവന്നത്.
പാരീസ്: പാരീസ് ഒളിംപിക്സില്‍ 100 ഗ്രാം അധികഭാരത്തിന്‍റെ പേരില്‍ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനരികെ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്ന വനിതകളുടെ 53 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയില്‍ വിനേഷിന് പകരം അവസരം ലഭിച്ച അന്തിം പംഗല്‍ പുറത്തായത് വെറും 101 സെക്കന്‍ഡില്‍. എതിരാളിയായ തുര്‍ക്കി താരം യെറ്റ്‌ഗില്‍ സൈനെപ്പിനെതിരെ പ്രതിരോധമില്ലാതെ 0-10ന് തോറ്റ അന്തിം പംഗല്‍ അനുമതിയില്ലാതെ സഹോദരിയെ ഗെയിംസ് വില്ലേജില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യൻ ഒളിംപിക് സംഘത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് ചെയ്തത് മറ്റൊരു നാണക്കേടായി.
53 കിലോ ഗ്രാം വിഭാഗത്തില്‍ അന്തിം പംഗല്‍ ആണ് വിനേഷിന് മുമ്പെ ആദ്യം ഒളിംപിക്സ് യോഗ്യത നേടിയത്.ഇതോടെ അന്തിമിന്‍റെ അവസരം നഷ്ടമാകാതിരിക്കാന്‍ തന്‍റെ വിഭാഗമായ 53 കിലോ ഗ്രാമിന് പകരം ഭാരം കുറച്ച് 50 കിലോ ഗ്രാമില്‍ മത്സരിക്കാന്‍ വിനേഷ് ഫോഗട്ട് നിര്‍ബന്ധിതയാവുകയായിരുന്നു. 53 കിലോ ഗ്രാം വിഭാഗത്തില്‍ ഒളിംപിക്സില്‍ തങ്ങളില്‍ ആരു മത്സരിക്കണമെന്ന് ട്രയല്‍സ് നടത്തി തീരുമാനിക്കണമെന്ന വിനേഷിന്‍റെ ആവശ്യം ഗുസ്തി ഫെഡറേഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് തന്‍റെ മത്സര വിഭാഗം വിട്ട് വിനേഷിന് 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് മാറേണ്ടിവന്നത്.
undefined
ഒളിംപിക്സില്‍ പങ്കെടുക്കണമെങ്കിൽ 50 കിലോ വിഭാഗത്തില്‍ മത്സരിക്കണമെന്ന ഫെഡറേഷന്‍റെ വാശി ജയിച്ചെങ്കിലും അന്തിമ ഫലത്തില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകള്‍ തകരാന്‍ ഇതുമൊരു കാരണമായി. റിയോ ഒളിംപിക്സില്‍ 48 കിലോ ഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. പിന്നീ് ശരീരഭാരം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് 50 കിലോ ഗ്രാമിലേക്കും 53 കിലോ ഗ്രാമിലേക്കും മാറിയത്.
സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിനേഷിന് അനുവദനീയമായ ശരീരഭാരത്തിലും 100 ഗ്രാം അധികമാണെന്ന കണ്ടെത്തിയ അധികൃതര്‍ ഇന്ത്യയുടെ സ്വര്‍ണ സ്വപ്നങ്ങള്‍ തകര്‍ത്ത് വിനേഷിനെ അയോഗ്യയാക്കി. ഇതോടെ 53 കിലോ ഗ്രാമില്‍ മത്സരിച്ച അണ്ടര്‍ 20 ലോക ചാമ്പ്യൻ കൂടിയായ അന്തിമിലായിരുന്നു ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ദയനീയ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ അനുമതിയില്ലാതെ സഹോദരിയെ ഒളിംപിക് വില്ലേജില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിന് അന്തിമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഒളിംപിക്സിലെ ഇന്ത്യൻ സംഘത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് നാണക്കേടാവുകയും ചെയ്തു. മത്സരശേഷം ഒളിംപിക് വില്ലേജിലേക്ക് പോകാതെ നേരെ ഹോട്ടലിലേക്ക് പോയ അന്തിം കോച്ച് ഭഗത് സിംഗിനെയും പരിശീലന പങ്കാളിയായ വികാസിനെയും കാണാനാണ് പോയത്.
അവിടെ നിന്ന് തന്‍റെ അക്രഡിറ്റേഷന്‍ കാര്‍ഡ് സഹോദരിക്ക് കൈമാറിയശേഷം ഒളിംപിക് വില്ലേജില്‍ ചെന്ന് തന്‍റെ പരിശീലന സാമഗ്രികള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞുവിടുകയായിരുന്നു.ഗെയിംസ് വില്ലേജിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്തിമിന്‍റെ സഹോദരിയെ തടഞ്ഞുവെച്ച് ഇന്ത്യൻ അധികൃതരെ വിവരമറിയിച്ചത്.ഇതിന് പിന്നാലെയാണ് അന്തിമിന്‍റെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക