കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാനാണ് ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയർമാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ചു.
undefined
ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കായിക മേഖലയുടെ സംഭാവന അഞ്ച് ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് സംഘാടക സമിതി വൈസ് ചെയർമാന്മാർ. കായികവകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐ എ എസ് ജനറൽ കൺവീനറും കായികവകുപ്പ് ഡയറക്ടർ രാജീവ്കുമാർ ചൗധരി ഐ എ എസ് കൺവീനറും, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ എന്നിവരും കോ കൺവീനർന്മാരുമാണ്. ജോയിന്റ് കൺവീനർന്മാരായി സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ അജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. അന്താരാഷ്ട്ര കായിക സമ്മേളനത്തിൻ്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്പോർട്സ് സമ്മിറ്റുകൾ പൂർത്തിയായി. പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം