ഒളിമ്പിക്‌സിലുണ്ട് പോളിയോയെ കീഴടക്കിയ ഒരു 'മനുഷ്യ തവള'

By Web Team  |  First Published Jul 7, 2024, 3:56 PM IST

ഓരോ ഒളിമ്പിക്‌സിനോ ഓരോ കഥ പറയാനും ഉണ്ടാകും. അങ്ങനെ 1900 ഒളിമ്പിക്‌സിന് പറയാനുള്ള കഥ  റേ ഇവ്റിയുടേതാണ്.


പാരിസിന്റെ കുടക്കീഴിലേക്ക് ചേരാനൊരുങ്ങുകയാണ് ലോകം. പ്രത്യേകിച്ച് കായിക ലോകം. ജൂലെ 26നാണ് പാരീസ് ഒളിമ്പിക്‌സിന് തുടക്കം കുറിക്കുക. പുതിയ ചാമ്പ്യന്‍മാരുടെ പിറവിക്കായിട്ടാണ് കാത്തിരിപ്പ്. വീഴ്ചകളുടെ കണ്ണീര്‍ കാഴ്ചകള്‍ക്കും സാക്ഷ്യമായേക്കാം. ഒളിമ്പിക്‌സിന്റെ ചരിത്ര പുസ്തകത്തില്‍ പാരീസിന് ഏതൊക്കെ താളുകളാകും ചേര്‍ക്കുക? പാരീസ് ഒളിമ്പിക്‌സ് 2024 ഏത് താരത്തിന്റെ പേരിലാകും ചരിത്രത്തില്‍ ഭാവിയില്‍ അടയാളപ്പെടുത്തുക?

ഒളിമ്പിക്‌സിന്റെ ചരിത്രത്തിലേക്ക് ഭാവിയിലെ താരങ്ങളായ ആരൊക്കെ എത്തും എന്നതിന് ആകാംക്ഷയോടെ കാത്തിരിക്കാം. ഓരോ ഒളിമ്പിക്‌സിനോ ഓരോ കഥ പറയാനും ഉണ്ടാകും. അങ്ങനെ 1900 ഒളിമ്പിക്‌സിന് പറയാനുള്ള കഥ  റേ ഇവ്റിയുടേതാണ്. അത് ഒരു അതീജിവനത്തിന്റെ കഥയുമാണ്.

Latest Videos

undefined

റേ ഇവ്‌റിക്ക് ചെറുപ്പത്തില്‍ എതിരാളിയായി വന്നത് പോളിയോയായിരുന്നു. വീല്‍ ചെയറിലായിരുന്നു കുറച്ചു കാലം. തളരാന്‍ തയ്യാറായിരുന്നില്ല റേ ഇവ്‌റി. സ്വന്തമായി പരിശീലിച്ച് പോളിയോയെ അതിജീവിച്ചു.

അവന് വേണ്ടി ചെയ്യൂ! ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ -വീഡിയോ

പിന്നീട് കായികക്കുതിപ്പ് നടത്തി വീരനായകനായി. ഒളിമ്പിക്‌സില്‍ പുതിയ വീരേതിഹാസം കുറിച്ചു. നിന്നുകൊണ്ട് ചാടി സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ഇവ്റിയെ 'മനുഷ്യ തവള' എന്നായിരുന്നു കായികലോകം വിശേഷിപ്പിച്ചിരുന്നത്. പത്ത് ഒളിമ്പിക്‌സ് മെഡലുകളാണ് ഇവ്റി സ്വന്തമാക്കിയിട്ടുള്ളത് എന്നത് ദൃഢനിശ്ചയത്തില്‍ ഒരു പ്രതീകവുമാകുന്നു.

ഹൈജമ്പിലും ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലുമായിരുന്നു താരം നേട്ടങ്ങള്‍ കൊയ്തത്. റേ ഇവ്റി 1900ല്‍ ആയിരുന്നു ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. പാരീസില്‍ നടന്ന ഒളിമ്പിക്‌സില്‍ ഒരു ദിവസം മൂന്ന് ഇനങ്ങളിലാണ് ഇവ്റി ഒന്നാമതെത്തിയത്. 1904 ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണം സ്വന്തമാക്കി റേ ഇവ്‌റി.

മൂന്നാം നമ്പറില്‍ കളിക്കട്ടെ, ഇനിയും സഞ്ജുവിനെ മാറ്റിനിര്‍ത്തരുത്! മലയാളി താരത്തിനായി വാദിച്ച് മുന്‍ താരം

ഏതന്‍സില്‍ 1906ല്‍ ഇടക്കാല ഒളിമ്പിക്‌സിലും താരമായി ഇവ്റി. രണ്ട് സ്വര്‍ണ മെഡലുകളാണ് നേടിയത്. ഈ ഒളിമ്പിക്‌സിന് ഔദ്യോഗിക അംഗീകാരമില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അമേരിക്കന്‍ താരം ഇവ്റി കായിക ലോകത്തിന്റെ പ്രചോദനമാണ്.

click me!