അര്‍ജുന്‍ ബബുത ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ തലനാരിഴയ്ക്ക് ഇന്ത്യക്ക് രണ്ടാം മെഡല്‍ നഷ്‌ടം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചാണ് ബബുത കീഴടങ്ങിയത്. മികച്ച തുടക്കവുമായി അര്‍ജുന്‍ ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ച ബബുതയ്ക്ക് തിരിച്ചടിയായി.
നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഷൂട്ടറാണ് അര്‍ജുന്‍ ബബുത. ഈയിനത്തില്‍ 252.2 പോയിന്‍റുമായി ഒളിംപിക്സ് റെക്കോര്‍ഡോടെ ചൈനീസ് താരം ഷെങ് ലിയോഹോയ്ക്കാണ് സ്വര്‍ണം. സ്വീഡന്‍റെ വിക്‌ടര്‍ ലിന്‍ഡ്‌ഗ്രെന്‍ 251.4 പോയിന്‍റുമായി വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മരിസിച് 230 പോയിന്‍റുമായി വെങ്കലവും നേടി.
undefined
Read more: വീണ്ടും മെഡലിനരികെ മനു ഭാകര്‍! 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ഇനത്തില്‍ നാളെ വെങ്കലപ്പോര്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം